ബാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മന്ത്രി കെ.ബാബു; അന്തിമ വിധിയില്‍ സര്‍ക്കാര്‍ ജയിക്കുമെന്ന് വിഎം സുധീരന്‍
ബാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. അപ്പീല്‍ നല്‍കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അപ്പീലിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും അദ്ദേഹം പറഞ്ഞു.അന്തിമവിധി വരുമ്പോള്‍ സര്‍ക്കാര്‍ ജയിക്കുമെന്ന് കെപിസിസി പ്രസിഡന്‍് വിഎം സുധീരന്‍. ബാര്‍ കേസില്‍ ഇപ്പോഴുണ്ടായിരിക്കുന്നത് അന്തിമവിധിയല്ല. ലാഭം നഷ്ടപ്പെടുമ്പോള്‍ ചില മുതലാളിമാര്‍ സര്‍വ അടവുകളും പയറ്റുകയാണ്. ബാര്‍ കോഴ വിവാദത്തില്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കട്ടെയെന്നും സുധീരന്‍ പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ നയം രൂപീകരിക്കുമ്പോള്‍ അതിനെ സാങ്കേതികത്വം പറഞ്ഞ് അട്ടിമറിക്കുന്ന രീതി ഉണ്ടാവരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. സാങ്കേതികത്വത്തിനല്ല ഊന്നല്‍. ജനനന്മയാണവലുത്. ആ ലക്ഷ്യം നേടാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്നും സുധീരന്‍ പറഞ്ഞു. ബാര്‍ കോഴ ആരോപണത്തില്‍ തെളിവുകള്‍ പുറത്തുവന്ന ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി കെ ബാബു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha