ടാറില്‍ കുടുങ്ങിയ മൂര്‍ഖനെ രക്ഷപെടുത്തി
ഒഴുകി കിടന്ന ടാറില്‍ കുടുങ്ങിയ ആറടി നീളവും ഒത്തവണ്ണവുമുള്ള മൂര്‍ഖനെ പരിസ്ഥിതി പ്രവര്‍ത്തകരും വെറ്ററിനറി സര്‍വകലാശാല ആശുപത്രിയിലെ ഡോക്ടമാരും ചേര്‍ന്നു രക്ഷപെടുത്തി. ദേഹം മുഴുവന്‍ ടാറില്‍ പൊതിഞ്ഞ് ഇഴയാനാവാത്ത നിലയില്‍ റയില്‍വേ സ്‌റ്റേഷന്‍ റോഡിലാണ് മൂര്‍ഖനെ കണ്ടെത്തിയത്.
മണ്ണെണ്ണ ഉപയോഗിച്ചു ടാര്‍ നീക്കാന്‍ ശ്രമിച്ചാല്‍ പാമ്പ് ചത്തുപോകുമെന്നു കണ്ടതോടെ വെളിച്ചെണ്ണയിലായി കുളി. നാലു നഴ്‌സുമാര്‍ ചേര്‍ന്ന് ഉഴിച്ചില്‍ മണിക്കൂറുകളോളം തുടര്‍ന്നു. ഒടുക്കം അല്‍പം ഇഴയാറായതോടെ വെള്ളത്തില്‍ കുളിപ്പിക്കുകയും ചെയ്തു. പക്ഷികളുടെയും ഇഴ ജന്തുക്കളുടെയും ജീവന് ഭീഷണിയായി മാറിയ ടാര്‍ നീക്കം ചെയ്യാനുളള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha