വിവാദം മൂപ്പിക്കാന്‍ അന്താരാഷ്ട്ര മദ്യലോബി തലസ്ഥാനത്ത്
ബാര്‍കോഴ വിവാദത്തില്‍ പങ്കുചേരാന്‍ മദ്യ വിപണന രംഗത്തെ വന്‍കിട മദ്യ നിര്‍മാതാക്കളുടെ ഏജന്റുമാര്‍ തലസ്ഥാനത്തെത്തി. കര്‍ണാടകത്തിലും മദിരാശിയിലും പ്രവര്‍ത്തിക്കുന്ന മദ്യ ലോബിയാണ് കേരള തലസ്ഥാനത്ത് തമ്പടിക്കുന്നത്. ഇവര്‍ ബാര്‍കോഴക്കേസിലെ നായകനായ ബിജുരമേശുമായി ചര്‍ച്ച നടത്തി. ബാര്‍ കോഴക്കേസ് സജീവമായി നിലനിര്‍ത്തി ബാര്‍ പൂട്ടല്‍ അട്ടിമറിക്കുകയാണ് ലോബിയുടെ ലക്ഷ്യം. കേരള ഹൈക്കോടതിയിലെന്നു വേണ്ട സുപ്രീം കോടതിയില്‍ വരെ അതിശക്തമായി ഇടപെടാന്‍ കഴിയുന്നവരാണ് അന്താരാഷ്ട്ര മദ്യലോബി.
6000 കോടി പ്രതിമാസം കച്ചവടം നടക്കുന്ന കേരളത്തില്‍ മദ്യനിരോധനം മദ്യലോബിക്ക് സഹിക്കാന്‍ കഴിയില്ല. ഗുജറാത്തിലെ മദ്യനിരോധനം പിന്‍വലിക്കാന്‍ ലോബി നടത്തിയ ശ്രമങ്ങള്‍ ഏറെകുറെ വിജയം കണ്ടിരിക്കുകയാണ്.. എന്നാല്‍ കേരളം പോലൊരു മാര്‍ക്കറ്റ് മറ്റൊരിടവും ലഭിക്കില്ലെന്നാണ് മദ്യ ലോബിയുടെ കണക്കു കൂട്ടല്‍.
കര്‍ണാടകത്തിലും മദിരാശിയിലുമാണ് കേരളത്തിലേക്ക് കയറ്റിയയക്കുന്ന മദ്യത്തിന്റെ നിര്‍മ്മാതാക്കള്‍ കേന്ദ്രീകരിക്കുന്നത്. ഇവര്‍ക്ക് കേന്ദ്രമന്ത്രിസഭയിലെന്നല്ല എല്ലാ സംസ്ഥാന മന്ത്രിസഭകളിലും ആള്‍ ബലമുണ്ട്. കോടി കണക്കിനു രൂപ കിമ്പളം കൊടുക്കാന്‍ ഇവര്‍ക്ക് മടിയില്ല. കേരളത്തില്‍ മദ്യനിരോധനം കമ്പനികള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണെന്ന് ഒരു കമ്പനി പ്രതിനിധി പറഞ്ഞു.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മദ്യ കമ്പികള്‍ക്ക് അന്താരാഷ്ട്ര ബന്ധങ്ങളുമുണ്ട്. പല പ്രശസ്ത കമ്പനികളിലും ആഗോളമാഫിയ പണം മുടക്കിയിട്ടുണ്ട്. കെ.എം.മാണിക്കെതിരായി ബിജു രമേശ് ഉയര്‍ത്തിയ ആരോപണം അന്താരാഷ്ട്ര മദ്യ ലോബിയുടെ ഒരു ടെസ്റ്റ് ഡോസായിരുന്നു. അത് വിജയിച്ചതോടെ കമ്പനികള്‍ ആഹ്ലാദാരവങ്ങളാണ് മുഴക്കുന്നത്. ഒന്നരയാഴ്ച കഴിഞ്ഞിട്ടും ബാര്‍ക്കോഴ കേരളത്തിലെ പത്രങ്ങളില്‍ നിന്നും മായാതെ നില്‍ക്കുന്നതും ഇവരുടെ സ്വാധീനത്തിന്റെ ഫലമായാണ്.
കോണ്‍ഗ്രസ് മന്ത്രിമാരുടെ വിവരങ്ങള്‍ കോഴകേസില്‍ പുറത്തുകൊണ്ടുവരാനും ഇവര്‍ ആലോചിക്കുന്നുണ്ട്. ചില പ്രമുഖ രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും ആഗോള മദ്യ ലോബി കൈയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇവരെ ഉപയോഗിച്ച് രംഗം കൊഴുപ്പിക്കാനാണ് മദ്യലോബിയുടെ നീക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha