ആലിംഗന സമരം നടത്തിയവരെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ മഹാരാജാസില്‍ പ്രതിഷേധം
ആലിംഗന സമരം നടത്തിയതിന് സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മഹാരാജാസ് കോളേജില്‍ പ്രതിഷേധം. വിദ്യാര്‍ഥികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് എസ്.എഫ്.ഐഫ, .ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു.
സസ്‌പെന്‍ഡ് ചെയ്ത 10 കുട്ടികളേയും ഉടന്‍ തിരിച്ചെടുക്കണെമെന്നാണ് ആവശ്യം. എന്നാല്‍ 10 ദിവസത്തേക്കുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനാകില്ലെന്നാണ് കോളേജ് അധികൃതരുടെ നിലപാട്. കൊച്ചിയിലെ ചുംബന സമരത്തിന്റെ തുടര്‍ച്ചയായി കോളേജ് ക്യാംപസില്‍ ആലിംഗന സമരം നടത്തിയതിനാണ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha