ചെറിയ സര്‍ക്കാര്‍ മികച്ച ഭരണം? നരേന്ദ്രമോഡിയുടെ മന്ത്രിസഭാ വികസനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രംഗത്ത്
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മന്ത്രിസഭാ വികസനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രംഗത്ത്. ചെറിയ സര്‍ക്കാര്‍ മികച്ച ഭരണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയ നരേന്ദ്രമോഡി തന്റെ വിശ്വസ്തരെ ഉള്‍പ്പെടുത്തി വലിയ മന്ത്രിസഭയുണ്ടാക്കുന്നത് ഇരട്ടത്താപ്പാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ആയുഷ് പ്രത്യേക വകുപ്പാക്കിയത് ഇതിന് ഉദാഹരണമാണ്. രവിശങ്കര്‍ പ്രസാദ്, സദാനന്ദ ഗൗഡ, ഹര്‍ഷ് വര്‍ദ്ധന്‍, ശ്രീപദ് നായിക് എന്നിവരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയത് കേന്ദ്രസര്‍ക്കാരിന്റെ പ്രകടനം മോശമായതിന് തെളിവാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പറഞ്ഞു.
വിവാദ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്ന് ക്രിമിനല്‍ കേസുകള്‍ നേരിട്ട ഗിരിരാജ് സിങ്ങിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് അപലപനീയമാണെന്നും അജയ് മാക്കന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha