പാചകവാതക സബ്‌സിഡി ഈ മാസം മുതല്‍ ബാങ്കില്‍
പാചകവാതക സിലിണ്ടറുകള്‍ക്കുള്ള സബ്‌സിഡി തുക ബാങ്കുകള്‍ വഴി നല്‍കുന്ന പദ്ധതി കേരളത്തില്‍ ഈ മാസം 15 മുതല്‍ നടപ്പാക്കും. രാജ്യത്ത് മൊത്തം 54 ജില്ലകളിലാണ് ഈ മാസം 15 മുതല്‍ പദ്ധതി നിലവില്‍ വരുന്നത്. ജനുവരി ഒന്നു മുതല്‍ രാജ്യമൊന്നടങ്കം ഇതു നടപ്പാകും. ഉപയോക്താക്കള്‍ക്ക് ഇതു സംബന്ധിച്ച സന്ദേശം എസ്എംഎസ് ആയി ലഭ്യമാക്കിയിട്ടുണ്ട്.
ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ക്കു ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കി സബ്‌സിഡി നേടാം. നേരത്തെ നടപ്പാക്കിയപ്പോള്‍ ബാങ്ക് വഴി സബ്‌സിഡി തുക ലഭിക്കാന്‍ ആധാര്‍ നമ്പര്‍ വേണമെന്നായിരുന്നു നിയമം. വന്‍ പ്രതിഷേധത്തിനിടയാക്കിയതിനെ തുടര്‍ന്ന് ഇത് നിര്‍ത്തലാക്കിയിരുന്നു. സബ്‌സിഡി കുറച്ചശേഷം ഇപ്പോള്‍ 440-450 രൂപയ്ക്കാണ് വിവിധ ജില്ലകളില്‍ ഉപയോക്താക്കള്‍ക്കു സിലിണ്ടര്‍ ലഭിക്കുന്നത്. 15 മുതല്‍ വിപണി വിലയായ 925- 940 രൂപ നല്‍കി സിലിണ്ടര്‍ വാങ്ങണം. സബ്‌സിഡി തുക ഒരു ദിവസത്തിനകം ബാങ്കിലെത്തും.
കേന്ദ്രസര്‍ക്കാരിന്റെ നാഷനല്‍ പേമെന്റ് കോര്‍പറേഷനാണ് സബ്‌സിഡി തുക അക്കൗണ്ടില്‍ എത്തിക്കേണ്ടത്. പരാതികളും സംശയങ്ങളും പരിഹരിക്കാന്‍ 1800-2333-555 എന്ന ടോള്‍ ഫ്രീ നമ്പറിലോ www.MyLPG.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha