പെന്‍ഷന്‍കാര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്ന \'ജീവന്‍പ്രമാണ്‍\' പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
പെന്‍ഷന്‍കാര്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സംവിധാനം \'ജീവന്‍പ്രമാണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.പുതിയ സംവിധാനം പ്രായമേറിയവര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നതുപോലെ തന്നെ സാധാരണക്കാര്‍ക്കു ഗുണം ലഭിക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ അരക്കോടിപ്പേര്‍ കേന്ദ്രപെന്‍ഷനും അത്രയും തന്നെ പേര്‍ സംസ്ഥാന പെന്‍ഷനും സ്വീകരിക്കുന്നുണ്ട്. ഐടി വകുപ്പാണു ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.
പെന്‍ഷന്‍ തുടരാനായി ഓരോ വര്‍ഷവും നവംബറില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നേരിട്ടു സമര്‍പ്പിക്കുന്നതിനു പകരം സ്മാര്‍ട് ഫോണോ കംപ്യൂട്ടറോ മുഖേന ബയോമെട്രിക് വിവരം തല്‍സമയം അപ്‌ലോഡ് ചെയ്താല്‍ മതിയെന്നതാണു പുതിയ രീതി. കംപ്യൂട്ടറിലോ ഫോണിലോ ബയോമെട്രിക് വിവരം അപ്‌ലോഡ് ചെയ്താല്‍ അപ്പോള്‍ തന്നെ കേന്ദ്ര സെര്‍വറില്‍ പെന്‍ഷന്‍കാരനെക്കുറിച്ചുള്ള വിവരം അപ്‌ഡേറ്റാകും.
പെന്‍ഷന്‍ തുടരാന്‍ ഓരോ വര്‍ഷവും മുതിര്‍ന്ന പൗരന്‍മാര്‍ ബന്ധപ്പെട്ട കേന്ദ്രത്തില്‍ നേരിട്ടെത്തിയാണ് ഇപ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. നേരിട്ടെത്താന്‍ കഴിയാത്തവര്‍ കേന്ദ്ര പെന്‍ഷന്‍ ഓഡിറ്റ് ഓഫിസ് ചുമതലപ്പെടുത്തിയ ഓഫിസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.
ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സോഫ്റ്റ്‌വെയര്‍ പെന്‍ഷന്‍കാര്‍ക്കു സൗജന്യമായി ലഭ്യമാക്കും. ദേശീയ ഇ-ഗവേണന്‍സ് പദ്ധതിപ്രകാരം പൊതുസേവന കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യമൊരുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha