ഇനിയൊരു പൊതുതാത്പര്യം വന്നാല്‍…? സംസ്ഥാന ദേശീയ പാതകള്‍ക്ക് സമീപം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വേണ്ടെന്നുള്ള ഹൈക്കോടതി വിധി ബാറുകള്‍ക്കും ഇരുട്ടടി
സംസ്ഥാന ദേശീയ പാതകള്‍ക്ക് സമീപം ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ വേണ്ടെന്നുള്ള ഹൈക്കോടതി വിധി ബാറുകാര്‍ക്കും ഇരുട്ടടിയാകുന്നു. ഇപ്പോള്‍ തന്നെ സംസ്ഥാന ദേശീയ പാതകള്‍ക്കടുത്തായി നിരവധി ബാറുകളാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ ഏറ്റവും അധികം യാത്ര ചെയ്യുന്ന ഈ പാതയോരങ്ങളിലുള്ള ബാറുകളിലൂടെയാണ് ഏറ്റവുമധികം വരുമാനം ലഭിക്കുന്നത്. അതിനാല്‍ ഈ കോടതി പരാമര്‍ശത്തെ ബാറുകളും ഭയപ്പെടുന്നു.
ഇന്നലത്തെ ഹൈക്കോടതി വിധി ബാറുകളേയും ബാധിക്കുമെന്നാണ് നിയമ വിദഗ്ദ്ധര്‍ പറയുന്നത്. വിബറേജസിന്റെ കാര്യത്തില്‍ കോടതി പറയുന്ന എല്ലാ കാര്യങ്ങളും ബാറുകള്‍ക്കും ബാധകം തന്നെയാണ്.
ഇപ്പോള്‍ സംസ്ഥാന ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന 169 ഔട്ട്‌ലെറ്റുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചത്. പാതയോരങ്ങളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാവുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.
സംസ്ഥാനദേശീയ പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റുകള്‍ മാറ്റുന്നതിന് എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന കാര്യം ഒരാഴ്‌ചയ്ക്കകം റിപ്പോര്‍ട്ടായി സമര്‍പ്പിക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
സംസ്ഥാനദേശീയ പാതകളിലെ ബിവറേജസ് ഷോപ്പുകളില്‍ നിന്ന് മദ്യം ഏറെ പ്രയാസപ്പെടാതെ തന്നെ വാങ്ങാനാവുമെന്നതിനാല്‍ ഇത് സാമൂഹിക അന്തരീക്ഷം തകര്‍ക്കുന്നതാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. മാത്രമല്ല, വാഹനങ്ങള്‍ നിര്‍ത്തി ഡ്രൈവര്‍മാര്‍ മദ്യം വാങ്ങി കഴിക്കുന്നതും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കോടതിയുടെ ഈ നിര്‍ദ്ദേശം പാലിക്കപ്പെട്ടാല്‍ സംസ്ഥാന ദേശീയ പതായോരത്ത് ഒരു വിബറേജസും കാണില്ല. തുടര്‍ന്ന് ഇതിന്റെ ചുവട് പിടിച്ച് ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ ബാറുകള്‍ക്കും ഭീഷണിയാകും.
ഇത് മുന്നില്‍ തന്നെ കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനൊരുങ്ങുകയാണ് സര്‍ക്കാര്‍. വിബറേജസിനും ബാറുകള്‍ക്കും ഏറ്റവുമധികം ലാഭം കിട്ടുന്നതും ഈ സംസ്ഥാന ദേശിയ പാതയോരത്തെ ഔട്ട്‌ലറ്റുകളില്‍ നിന്നാണ്.
മന്ത്രിമാര്‍ക്കെതിരെ കോഴ ആരോപണവുമായി എത്തിയ ബാറുകാര്‍ സര്‍ക്കാരിന്റെ അടുത്ത നീക്കത്തിനായി കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ അപ്പീല്‍ പോകുന്നില്ലെങ്കില്‍ അത് തങ്ങളേയും ബാധിക്കുമെന്ന് ബാറുകാര്‍ ഭയക്കുന്നു. അല്ലെങ്കില്‍ ഇനിയൊരു പൊതുതാത്പര്യ ഹര്‍ജി വന്നാല്‍…
വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്‌അപ്പപ്പോഴുള്ള Likeചെയ്യുക
https://www.facebook.com/Malayalivartha