ബാര്‍ കോഴ, റിപ്പോര്‍ട്ട് സമര്‍പ്പിക്കാണമെന്ന് ഹൈക്കോടതി
ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ ഇതുവരെയുള്ള വിജിലന്‍സ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് ജനറലിനോടാണ് നിര്‍ദേശം നല്‍കിയത്. വിഎസ് സുനില്‍കുമാര്‍ എം എല്‍ എ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ഏഴ് ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഇടപെടണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം ഷഫീക്ക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശം നല്‍കിയത്. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് സാറാജോസഫ് സമര്‍പ്പിച്ച ഹര്‍ജി കോടതി കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha