ആലിംഗന സമരം; സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ തിരിച്ചെടുത്തു
സദാചാര പൊലീസിംഗിനെതിരെ എറണാകുളം മഹാരാജാസ് കോളേജില്‍ ആലിംഗനം ചെയ്ത് പ്രതിഷേധിച്ചതിന് സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന 30 അംഗ സംഘമാണ് സദാചാര പോലീസിംഗിനെതിരെ കഴിഞ്ഞ വെള്ളിയാഴ്ച ഹഗ് ഓഫ് ലവ് മഹാരാജാസ് എന്ന പേരില്‍, കോളേജിനകത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. മുന്‍കൂര്‍ അനുമതി തേടിയെങ്കിലും പ്രിന്‍സിപ്പല്‍ നിഷേധിച്ചിരുന്നു.
പ്രതിഷേധത്തില്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്ന മുന്നറിയിപ്പും അവഗണിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഹഗ് ഓഫ് ലവില്‍ പങ്കെടുത്തത്. പ്രിന്‍സിപ്പല്‍ കുറച്ചുപേരെ മാത്രം തെരഞ്ഞുപിടിച്ച് സസ്‌പെന്റ് ചെയ്യുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.കോളേജ് അധികൃതരുടെ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിക്കാനും തീരുമാനിച്ചിരുന്നു.
ഇന്നലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്‍തുണയുമായി എസ് എഫ് ഐ പ്രവര്‍ത്തകരും എത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായത്. പുറത്താക്കിയ പത്ത് വിദ്യാര്‍ത്ഥികള്‍ക്കും നാളെ കോളേജില്‍ വന്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha