പത്മനാഭസ്വാമി ക്ഷേത്രം; രാജകുടുംബത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം
പത്മനാഭസ്വാമി ക്ഷേത്രക്കേസില്‍ രാജകുടുംബത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം. കേസില്‍ കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയെ പുറത്താക്കാനാണോ രാജകുടുംബത്തിന്റെ ശ്രമമമെന്ന് കോടതി ചോദിച്ചു. ക്ഷേത്ര സുരക്ഷയ്‌ക്കോ അമിക്കസ് ക്യൂറിയെ പുറത്താക്കാനോ രാജകുടുംബം പ്രാധാന്യം നല്കുന്നത്. നിസാര പ്രശ്‌നങ്ങളുടെ പേരില്‍ ഗൗരവമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ രാജകുടുംബാംഗങ്ങള്‍ക്കെതിരേ ഗൗരവമുള്ള ആരോപണങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു.
രാജകുടുംബം വ്യക്തിപരമായ ആക്ഷേപങ്ങള്‍ തുടരുകയാണെങ്കില്‍, സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചു. ഗോപാല്‍ സുബ്രഹ്മണ്യത്തിനെതിരേ രാജകുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതല്ലെന്ന് കോടതി നിരീക്ഷിച്ചു.
അമിക്കസ് ക്യൂറി മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രാജകുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha