എംവി രാഘവനോട് യുഡിഎഫ് നീതി കാട്ടിയില്ലന്ന് കെ സുധാകരന്‍ ,പിണറായിക്കും കൊടിയേരിക്കും മുഴുഭ്രാന്ത്
അന്തരിച്ച സി.എം.പി നേതാവ് എം.വി.രാഘവനോട് യു.ഡി.എഫ് സര്‍ക്കാര്‍ നീതി കാട്ടിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ആരോപിച്ചു. എം.വി.ആര്‍ സ്ഥാപിച്ച പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാത്തതില്‍ രാഘവന് അതൃപ്തിയുണ്ടായിരുന്നുവെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജ് അതിന്റെ അവകാശികള്‍ക്ക് നല്‍കണം. അല്ലെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
അവസാനകാലത്ത് എം.വിആര്‍ സി.പി.എമ്മിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നു എന്ന് പറയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും മുഴുഭ്രാന്താണ്. മൂന്നുവര്‍ഷമായി മറവിരോഗത്തിന്റെ പിടിയാലായിരുന്നു എം,വി.ആറെന്ന് എല്ലാവര്‍ക്കും അറിയാം. എന്നും അദ്ദേഹത്തെ വേട്ടയാടിയ സി.പി.എം, അന്ത്യകര്‍മ്മങ്ങള്‍ നിയന്ത്രിക്കാന്‍ ഗുണ്ടകളെയാണ് നിയോഗിച്ചത്. മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സി.എം.പി പ്രവര്‍ത്തകര്‍ക്കും കാഴ്ചക്കാരായി നില്‍ക്കേണ്ടി വന്നുവെന്നും സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha