നടി പത്മപ്രിയ ഇന്ന് മുംബൈയില്‍ വിവാഹിതയാവുന്നു
ന്യൂയോര്‍ക്കില്‍ ഗവേഷണകാലത്തു പരിചയപ്പെട്ട സാമ്പത്തിക, സാമൂഹിക ശാസ്ത്രജ്ഞന്‍ ഗുജറാത്ത് സ്വദേശി ജാസ്മിനാണു വരന്‍. ദീര്‍ഘനാളത്തെ പ്രണയത്തിന് ഒടുവിലാണ് വിവാഹം. ഇന്നു മുംബൈയില്‍ സ്വകാര്യ ചടങ്ങിലാണു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണു വിവാഹത്തില്‍ പങ്കെടുക്കുകയെന്നു പത്മപ്രിയ പറഞ്ഞു. മുന്‍ മേജര്‍ വി.കെ. ജാനകിറാമിന്റെയും വിജയയുടെയും മകളാണു പത്മപ്രിയ.
\'കാഴ്ച എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ ഭരതനാട്യ നര്‍ത്തകിയായ പത്മപ്രിയ തെലുങ്ക്, തമിഴ്, കന്നഡ, ബംഗാളി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ഡല്‍ഹിയിലാണ് പത്മപ്രിയ ജനിച്ചതെങ്കിലും വളര്‍ന്നത് പഞ്ചാബിലായിരുന്നു. പിതാവ് സൈനിക ഉദ്യോഗസ്ഥനായതിനാലായിരുന്നു അത്. ചെറുപ്പകാലത്തിലെ നൃത്തം അഭ്യസിച്ച പത്മപ്രിയ, 200 ലധികം പൊതുവേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പത്മപ്രിയയുടെ ഗുരു നാട്യബ്രഹ്മ വി എസ്. രാമമൂര്‍ത്തി ആണ്. 1990 കളില്‍ ദൂരദര്‍ശനു വേണ്ടി നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
അഭിനയത്തോടും മോഡലിങ്ങിനോടുമുള്ള അഭിനിവേശം പത്മപ്രിയയെ അഭിനയവേദിയിലെത്തിച്ചു. ആദ്യ ചിത്രം ഒരു തെലുങ്ക് ചിത്രമായിരുന്നു. പിന്നീട് ശ്രദ്ധേയമായ ചിത്രങ്ങള്‍ അഭിനയിച്ചത് മലയാളം ചിത്രങ്ങളിലായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം പത്മപ്രിയ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്
വാണിജ്യ ശാസ്ത്രത്തില്‍ ബിരുദം നേടിയ പത്മപ്രിയ, ന്യൂയോര്‍ക്കില്‍ പൊതുഭരണ സംവിധാനത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു ഗവേഷണം നടത്താനായി സിനിമയില്‍നിന്നു താല്‍ക്കാലികമായി വിട്ടുനിന്നു.\'ഇയ്യോബിന്റെ പുസ്തകംമാണ് അവസാനമായി അഭിനയിച്ച സിനിമ. ന്യൂയോര്‍ക്കില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതികളെക്കുറിച്ചു ഗവേഷണം നടത്തുകയായിരുന്ന ജാസ്മിന്‍ ഇപ്പോള്‍ ഇന്ത്യയില്‍ പോവര്‍ട്ടി ഇറാഡിക്കേഷന്‍ ലാബ് എന്ന സര്‍ക്കാരിതര സംഘടനയില്‍ ജോലിചെയ്യുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha