ഇംഗ്ലീഷ് അറിയാവുന്നവര്‍ മാത്രം ചലചിത്രമേള കണ്ടാല്‍ മതിയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍
വിദേശ സിനിമകള്‍ ആദ്യമായി കാണുന്നവര്‍ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കേണ്ടതില്ലെന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം വിവാദമാകുന്നു. ഇംഗ്ലീഷ് അറിയാവുന്നവര്‍ മാത്രം ചലച്ചിത്രമേള കണ്ടാല്‍ മതിയെന്നും ചലച്ചിത്രമേളയുടെ ഒരുക്കങ്ങളെ കുറിച്ച് പറയാന്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ വച്ച് അടൂര്‍ അഭിപ്രായപ്പെട്ടു. പരാമര്‍ശം വിവാദമാവുമെന്ന് തോന്നിയതോടെ മന്ത്രി തിരുവഞ്ചൂര്‍ അടൂരിനെ തിരുത്തി.
അടൂര്‍ ഗോപാലകൃഷ്ണന്‍ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ചലച്ചിത്രമേളയില്‍ മാറ്റങ്ങള്‍കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചലച്ചിത്രമേള കാണാനുള്ള പാസിനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നിയന്ത്രണം കൊണ്ടുവന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളാണ് വിവാദ പരാമര്‍ശങ്ങളിലേക്ക് വഴിമാറിയത്. ഇംഗ്ലീഷ് സബ് ടൈറ്റിലിലാണ് വിദേശ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇംഗ്ലീഷ് അറിയാവുന്നവര്‍ സിനിമ കണ്ടാല്‍ മതിയെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു .
സിനിമ കാണാനെത്തുന്നവരെ കുറിച്ചുള്ള വിവരശേഖരണത്തിനാണ് അപേക്ഷകരുടെയും തൊഴിലും സിനിമയെ കുറിച്ചുള്ള അവരുടെ അറിവും പരിശോധിക്കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. നിയന്ത്രണം കൊണ്ടുവന്നാലും ആര്‍ക്കും പാസ് നിഷേധിക്കില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ ഇടപെട്ടു പറഞ്ഞു.
നിയന്ത്രണങ്ങളെ കുറിച്ച് മന്ത്രി ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും മന്ത്രി പിന്‍വലിഞ്ഞു. 150 ചിത്രങ്ങള്‍പ്രദര്‍ശിപ്പിക്കുന്ന മേളയുടെ ജൂറി ചെയര്‍മാന്‍ ചൈനീസ് സംവിധാകനായ ഷീഫ ആയിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha