സംസ്ഥാനത്ത് മനുഷ്യക്കടത്ത് തടയാന്‍ കുടുംബശ്രീയുടെ രഹസ്യാന്വേഷണ വിഭാഗം
സംസ്ഥാനത്ത് മനുഷ്യക്കടത്ത് തടയാന്‍ ഇനി കുടുംബശ്രീയുടെ രഹസ്യാന്വേഷണ വിഭാഗവും രംഗത്ത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പെണ്‍കുട്ടികള്‍ക്ക് ജോലി വാഗ്ദാനമോ വിവാഹാലോചനയോ എത്തിയാല്‍ നിജസ്ഥിതി കുടുംബശ്രീ അന്വേഷിക്കും. മനുഷ്യക്കടത്തിന് ഇരയായവരെ നാട്ടില്‍ തിരിച്ചെത്തിച്ച് പുനരധിവസിപ്പിക്കാനും കുടുംബശ്രീ പദ്ധതി തയാറാക്കും.
മനുഷ്യക്കടത്ത് റാക്കറ്റുകളുടെ വലയിലകപ്പെടുന്നതിലേറെയും മലയാളി പെണ്‍കുട്ടികളാണെന്ന വാര്‍ത്തയാണ് കുടുംബശ്രീ പ്രവര്‍ത്തകരെ സിഐഡികളാക്കിയത്. ഇത് പ്രതിരോധിക്കുകയും ഇരയായവരെ പുനരധിവസിപ്പിക്കുകയുമാണ് മനുഷ്യക്കടത്ത് തടയുക എന്ന പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്.
മനുഷ്യക്കടത്ത് വ്യാപകമാണെന്ന് കണ്ടെത്തിയ ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയത്. ദേവികുളം, ചിറ്റൂര്‍, മാനന്തവാടി ബ്ലോക്കുകളിലായി 24 പഞ്ചായത്തുകളില്‍ കുടുംബശ്രീയുടെ സമാന്തര അന്വേഷണ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ഇമിഗ്രേഷന്‍ സെന്ററുകളാണ് കുടുംബശ്രീയുടെ മറ്റൊരു പ്രത്യേകത.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് വിവാഹം, വിദ്യാഭ്യാസം, തൊഴില്‍ വാഗ്ദാനങ്ങള്‍ ലഭിക്കുന്ന പെണ്‍കുട്ടികള്‍ ആ വിവരങ്ങള്‍ സെന്ററിന് കൈമാറണം. സ്ഥാപനങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും അന്വേഷിച്ച് കുടുംബശ്രീ നല്‍കുന്ന റിപ്പോര്‍ട്ടിനു ശേഷം ഉചിതമായ തീരുമാനം കൈകൊള്ളാം. പുനഃരധിവസിപ്പിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്‌നേഹിത വീടുകള്‍ നിര്‍മിച്ച് നല്‍കാനും പദ്ധതിയുണ്ട്.മനുഷ്യക്കടത്തിന് കൂട്ടു നിന്ന ഏജന്‍സികളുടെ വിശദവിവരങ്ങളും ഇതോടൊപ്പം ശേഖരിക്കും. ഇവരെ പിന്നീട് കരിമ്പട്ടികയില്‍ പെടുത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha