കൊച്ചിയില്‍ വന്‍ വൈദ്യുതിമോഷണം, ഋഷിരാജ് സിങിന്റെ നേതൃത്വത്തില്‍ പിടികൂടി
വൈദ്യുതി ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുതി മോഷണപ്പിടിത്തം രണ്ടു ദിവസങ്ങളിലായി കൊച്ചി കേന്ദ്രീകരിച്ചു നടക്കുന്നു. ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ് കൊച്ചിയിലെത്തി റെയ്ഡിനു നേരിട്ടു നേതൃത്വം നല്‍കുകയാണ്. രണ്ടു ദിവസം കൊണ്ടു മാത്രം ഒന്നേകാല്‍ കോടി രൂപ പിഴ ചുമത്തി. മൂന്നാം ദിവസവും റെയ്ഡ് തുടരുകയാണ്.
വന്‍ തോതില്‍ വൈദ്യുതിമോഷണം നടത്തിയതിന്റെ 26 കേസുകളും മറ്റു തിരിമറികളുടെ 59 കേസുകളുമാണു പിടിച്ചത്. ഋഷിരാജ് സിങ് കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസറായി ചുമതലയേറ്റതിനു ശേഷം കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ വൈദ്യുതി മോഷണങ്ങള്‍ പിടിച്ച വകയില്‍ പിഴത്തുകയായി സര്‍ക്കാര്‍ ഖജനാവിലേക്കു ഒഴുകിയെത്തിയതു 15 കോടിയോളം രൂപയാണ്. ഏറ്റവും കൂടുതല്‍ വൈദ്യുതി മോഷണവും തിരിമറികളും നടക്കുന്ന മേഖല കൊച്ചിയാണെന്നുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് റെയ്ഡ് വ്യാപകമാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha