സ്വാശ്രയ കോളേജില്‍ മക്കള്‍ക്ക് അഡ്മിഷന് ശ്രമിക്കുന്നുണ്ടോ? ശ്രദ്ധിക്കണേ
സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിലേക്ക് മക്കള്‍ക്ക് പ്രവേശനത്തിന് ശ്രമിക്കുന്നുണ്ടെങ്കില്‍ ഓര്‍ക്കുക, സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ പകുതിയിലധികം പൂട്ടലിന്റെ വക്കിലാണ്. ഗുണനിലവാരം മെച്ചപ്പെടുത്തിയില്ലെങ്കില്‍ ഇവയില്‍ പകുതിയും പൂട്ടേണ്ടി വരുമെന്നാണ് സ്വാശ്രയ കോളേജുകളുടെ നിലവാരത്തെ കുറിച്ച് പഠിച്ച സര്‍ക്കാര്‍ കമ്മിറ്റിയായ ജയിംസ് കമ്മിറ്റി പറയുന്നത്.
സംസ്ഥാനത്ത് 57000 സ്വാശ്രയ കോളേജുകളാണുള്ളത്. ഇതില്‍ 28000 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കു#്‌നതായാണ് ജസ്റ്റിസ് ജെയിംസ് കമ്മിറ്റിയുടെ കണ്ടെത്തല്‍. ഗുണ നിലവാരമില്ലായ്മ തന്നെയാണ് പ്രധാന കാരണം. അതേസമയം കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഇക്കൊല്ലം മാത്രം 20,000 കുട്ടികള്‍ പ്രവേശനം നേടി. കേരള സര്‍വകലാശാലയുടെ കീഴിലുള്ള 10 സ്വാശ്രയ കോളേജുകളില്‍ 100ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇക്കൊല്ലം പ്രവേശനം നേടിയത്. 2013-14 ല്‍ 22260 സീറ്റുകളാണ് ഒഴിഞ്ഞു കിടന്നത്. 2012-13 ല്‍ 17700 സീറ്റുകള്‍ ഒഴിഞ്ഞു കിടന്നു. ഓരോ വര്‍ഷവും ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
കോളേജുകളില്‍ പ്രവേശനം നേടിയശേഷം വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലെന്ന് മനസിലാക്കുമ്പോഴാണ് കുട്ടികള്‍ കൊഴിഞ്ഞു പോകുന്നത്.
ഇത്തരത്തില്‍ കൊഴിഞ്ഞു പോകുന്ന കുട്ടികള്‍ക്ക് അടച്ച ഫീസ് മടക്കി നല്‍കാറില്ല. തമിഴ്‌നാട്ടിലാകട്ടെ 40 ശതമാനം മാര്‍ക്ക് മാത്രമാണ് പ്രവേശനത്തിനുള്ള യോഗ്യത. കേരളത്തില്‍ 90,000 രൂപയാണ് ഒരു കൊല്ലത്തെ ഫീസ്. തമിഴ്‌നാട്ടില്‍ 40,000 രൂപയ്ക്ക് പഠിക്കാം. കേരളത്തിലെ കോളേജുകളില്‍ വര്‍ഷം തോറും ഫീസ് കൂട്ടാറുണ്ട്. കേരളത്തിലെ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ ക്വാട്ടയിലാണെങ്കിലും ഇതില്‍ പകുതിയിലധികവും ഒഴിഞ്ഞു കിടക്കുന്നു.
അടുത്ത അധ്യയന വര്‍ഷം മുതല്‍ നിശ്ചിത ശതമാനം വിജയം നേടാത്ത കോളേജുകളുടെ അംഗീകാരം റദ്ദാക്കാനാണ് കമ്മിറ്റിയുടെ ശുപാര്‍ശ. നാലാം സെമസ്റ്ററില്‍ 25 ശതമാനവും എട്ടാം സെമസ്റ്ററില്‍ 35 ശതമാനവും ആറാം സെമസ്റ്ററില്‍ 30 ശതമാനവും വിജയം നേടിയില്ലെങ്കില്‍ കോളേജുകളുടെ അംഗീകാരം റദ്ദാക്കാനാണ് ജയിംസ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha