പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറയ്ക്കാന്‍ സാധ്യത
ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറച്ചേക്കും. ലീറ്ററിന് ഒന്നര രൂപ വരെ കുറയ്ക്കാനാണ് ആലോചന. പുതുക്കിയ നിരക്ക് നവംബര്‍ 15ന് നിലവില്‍ വരുമെന്നാണ് കരുതുന്നത്. അസംസ്‌കൃത എണ്ണയുടെ വില നാലു വര്‍ഷത്തിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്.
ജൂണിനു ശേഷം തുടര്‍ച്ചയായ ഇത് ഏഴാം തവണയാണ് പെട്രോള്‍ വില കുറയ്ക്കുന്നത്. കഴിഞ്ഞമാസം വിലനിയന്ത്രണം നീക്കിയതിനു പിന്നാലെ രണ്ടു തവണയായി അഞ്ചു രൂപയിലേറെ ഡീസല്‍ വില കുറച്ചിരുന്നു. പെട്രോല്‍ ഡീസല്‍ വിലയില്‍ ഇത്രയേറെ മാറ്റം ഉണ്ടായിട്ടും ബസ, ടാക്‌സി നിരക്കുകള്‍ കൂറക്കാനുള്ള ആലോചനകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാത്തത് ജനങ്ങളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha