നികേഷ്‌കുമാര്‍ സിഎംപിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ സാധ്യത. ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഎം, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി
എം.വി. രാഘവന്റെ മകനും മാദ്ധ്യമപ്രവര്‍ത്തകനുമായ എം.വി. നികേഷ്‌കുമാറിന്റെ സിഎംപിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ സാധ്യത. എല്‍ഡിഎഫിലേക്ക് ചേക്കേറാനാണ് നികേഷിന് താല്‍പര്യം. നികേഷ്‌കുമാര്‍ എല്‍ഡിഎഫിലേക്ക് വരുന്നതിനോട് സിപിഎമ്മിനും എതിര്‍പ്പില്ല.
അടുത്ത പാര്‍ട്ടി കോണ്‍ഗ്രസോടെ സിഎംപിയെ ഇടതുമുന്നണിയുടെ ഭാഗമാക്കുമെന്നാണ് സൂചന. സിഎംപിയിലെത്തിയാല്‍ നികേഷിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും . ഇതിന്റെ ഭാഗമായി ഇപ്പോള്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകാനാണു നിര്‍ദ്ദേശം. അതേസമയം റിപ്പോര്‍ട്ടര്‍ ചാനലിന്റെ നേതൃസ്ഥാനത്തുള്ള നികേഷ് സാവകാശം ചോദിച്ചതായാണ് അറിവ്.
സിഎംപിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും എന്നാല്‍ തീരുമാനം എടുത്തിട്ടില്ലെന്നും നികേഷ് വ്യക്തമാക്കി കഴിഞ്ഞു. ഇടതുമുന്നണിയെ പിന്തുണയ്ക്കുന്ന സിഎംപിയിലെ അരവിന്ദാക്ഷന്‍ പക്ഷത്തോടാണ് നികേഷിന് താല്‍പര്യം. കണ്ണൂരിലെ സിഎംപി (അരവിന്ദാക്ഷന്‍ വിഭാഗം) ഓഫിസില്‍ നികേഷ് നേരിട്ടെത്തിയതോടെ രാഷ്ട്രീയപ്രവേശന അഭ്യൂഹങ്ങള്‍ക്കു ശക്തിയേറിയത്. സിഎംപി സംസ്ഥാന സെക്രട്ടറി പാട്യം രാജന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനം നടക്കുന്നതിനിടെയാണു നികേഷ് ഓഫിസിലെത്തിയത്. നികേഷ് എംവിആറിന്റെ പിന്‍ഗാമിയാകുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അനുകൂലമായിട്ടായിരുന്നു പാട്യം രാജന്റെ പ്രതികരണം.
സിഎംപി എല്‍ഡിഎഫിനു പിന്‍തുണ നല്‍കുന്ന കാര്യം തീരുമാനിക്കാന്‍ തൃശൂരില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തില്‍ എം.വി. നികേഷ്‌കുമാര്‍ പങ്കെടുത്തിരുന്നെന്നായിരുന്നു പാട്യം രാജന്റെ മറുപടി. എംവിആറിന്റെ കുടുംബം ഇടതുപക്ഷത്തുള്ള സിഎംപിയോടൊപ്പമാണെന്നും പാട്യം രാജന്‍ പറഞ്ഞു. മകള്‍ എം.വി. ഗിരിജ മഹിളാവിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റാണ്. രണ്ടാമത്തെ മകന്‍ എം.വി. രാജേഷ്‌കുമാര്‍ ഏഴുവര്‍ഷമായി പാര്‍ട്ടിയുടെ സംസ്ഥാനസമിതി അംഗമാണെന്നും പറഞ്ഞു. നികേഷ് പാര്‍ട്ടിയുടെ ചുമതലയേറ്റെടുക്കുകയാണെങ്കില്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും നിലപാടു വ്യക്തമാക്കേണ്ടത് അദ്ദേഹമാണെന്നും പാട്യം രാജന്‍ പറഞ്ഞു.
നികേഷ് നേതൃത്വത്തിലെത്തിയാല്‍ സിഎംപിക്ക് പുതിയ ഉണര്‍വ്വുണ്ടാകുമെന്ന് സിപിഎമ്മിനും അറിയാം. യുവാക്കള്‍ക്കിടയില്‍ സ്വാധീനമുള്ള മാദ്ധ്യമ പ്രവര്‍ത്തകന് രാഷ്ട്രീയത്തിലും ചലനമുണ്ടാക്കാന്‍ കഴിയും. ഇതെല്ലാം മനസ്സിലാക്കിയാണ് നികേഷിനെ ഇടത്തേക്ക് അടുപ്പിക്കാനുള്ള നീക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha