മനോജ് വധം, പ്രതികള്‍ക്കെതിരെ തീവ്രവവാദക്കുറ്റം ചുമത്തിയ നടപടിക്കെതിരെ ഹൈക്കോടതി
കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികള്‍ക്കെതിരേ തീവ്രവാദക്കുറ്റം ചുമത്തിയത് എന്തടിസ്ഥാനത്തിലെന്നു വ്യക്തമാക്കാന്‍ സി.ബി.ഐക്കു ഹൈക്കോടതി നിര്‍ദേശം. യു.എ.പി.എ. അനുസരിച്ച് കേസെടുത്തതിനെതിരേ, പ്രതി തലശേരി സ്വദേശി പ്രകാശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ് പി. ഉബൈദിന്റെ ഉത്തരവ്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്താന്‍ പര്യാപ്തമായ കേസല്ല മനോജ് വധമെന്നും പ്രതികള്‍ക്കു നീതിപൂര്‍വക വിചാരണ നിഷേധിക്കാന്‍ ഈ നടപടി ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം നടത്തിയ കൊലപാതകമെന്ന നിലയിലാണു പോലീസ് യു.എ.പി.എ. പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയതെന്നും നടപടി ചോദ്യം ചെയ്യാന്‍ പ്രയതിക്ക് അവകാശമില്ലെന്നും സി.ബി.ഐ. വാദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha