ശാരിയുടെ അന്ത്യത്തിന് ഇന്ന് പത്തു വയസ്സ്
കേരളക്കരയില്‍ ആഞ്ഞുവീശിയ കിളിരൂര്‍ പീഡനക്കേസിലെ ഇര ശാരി എസ് നായര്‍ മരിച്ചിട്ട് ഇന്ന് 10 വര്‍ഷം.ഹൈക്കോടതിയിലുള്ള കേസ് വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ശാരിയുടെ മരണകാരണം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ശാരിയുടെ പിതാവ് സുരേന്ദ്രന്‍ ഇന്ന് സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം ആരംഭിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച കിളിരൂര്‍ പീഡനക്കേസിലെ ദുരൂഹതകള്‍ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. കേസിലെ ആ വി.ഐ.പി ഇപ്പോഴും സുഖലോലുപനായി പുറത്തു കഴിയുകയാണ്. കേസില്‍ ഒരു വി.ഐ.പിക്ക് പങ്കുണ്ടെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദനായിരുന്നു തുറന്നു പറഞ്ഞത്. വി.എസ്. അച്യുതാനന്ദന്‍ നടത്തിയ വി.ഐ.പിപരാമര്‍ശം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
വി.ഐ.പിയുടെ സന്ദര്‍ശനത്തിന് ശേഷമാണ് ശാരിയുടെ നില വഷളായതെന്നും ഈ വി.ഐ.പി യെ ചോദ്യം ചെയ്യണമെന്നും കോട്ടയത്ത് ചികിത്സയിലിരുന്ന ശാരിയെ സന്ദര്‍ശിച്ച ശേഷമാണ് വി.എസ് ആവശ്യപ്പെട്ടത്. വി.എസിന്റെ വാക്കുകള്‍ക്ക് അന്ന് വന്‍ ജനപിന്തുണ ലഭിച്ചെങ്കിലു അദ്ദേഹം മുഖ്യമന്ത്രിയായപ്പോഴോ പിന്നീടോ ആ വി.ഐ.പിയെ കുറിച്ച് അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല.
വി.എസ്. അച്യുതാനന്ദന് മന:സാക്ഷിയുണ്ടെങ്കില്‍ കിളിരൂര്‍ പീഡന കേസിലെ വിഐപിയുടെ പേര് വെളിപ്പെടുത്തണമെന്ന് ശാരിയുടെ അച്ഛന്‍ വീണ്ടും ആവശ്യപ്പെട്ടു. കേസിലെ വി.എസിന്റെ ഇടപെടല്‍ മുഖ്യമന്ത്രിയാകാന്‍ വേണ്ടിയുള്ള തന്ത്രം മാത്രമായിരുന്നെന്നും ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ പറഞ്ഞു. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന പീഡനങ്ങള്‍ ഇന്നും കേരളസമൂഹത്തില്‍ നടമാടുകയാണ്. ഇരകളുടെ ജീവിതം നാമാവശേഷമാവുകയും വേട്ടക്കാര്‍ സുഖമായി നിയത്തിന്റെ പഴുതുകള്‍ വഴി രക്ഷപെടുന്ന കാഴ്ച്ചയാണ് ഇന്നും സമൂഹത്തില്‍ കാണുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha