അടൂരിന്റെ പരാമര്‍ശം, ചലച്ചിത്ര അക്കാദമിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി
ഐഎഫ്എഫ്‌കെയുടെ ഡെലിഗേറ്റ് പാസിനായുള്ള പുതിയ നിബന്ധനകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമിയിലേയ്ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഇംഗ്ലീഷ് അറിയാത്തവര്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കണ്ടെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. ചലച്ചിത്രമേളയില്‍ ഇത്തവന ഏര്‍പ്പെടുത്തിയ എഴുത്ത് പരീക്ഷയും വിവാദത്തിനിടയാക്കിയിട്ടുണ്ട്.
അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ ഇന്നലെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ചലച്ചിത്ര മേളകള്‍ ജനകീയമാകുന്നതില്‍ അടൂര്‍ എന്തിനാണ് ഭയപ്പെടുന്നതെന്നും നമ്മുടെ സംവേദനശേഷിയെ വിലയിരുത്തി മാര്‍ക്കിടാനായി സിനിമയുടെ അപ്പോസ്തലന്മാര്‍ ചലച്ചിത്ര അക്കാദമിയുടെ അകത്തളങ്ങളില്‍ ഒരുങ്ങി ഇരിപ്പുണ്ടെന്നും ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha