മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. വൃഷ്ടിപ്രദേശത്ത് ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയായതിനാലാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നത്. ഇടുക്കി ജില്ലാ കലക്ടറെ തമിഴ്‌നാട് വിവരമറിയിച്ചു. അതേസമയം, ഷട്ടറുകള്‍ ഉയര്‍ത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. ഇന്നലെ വൈകുന്നേരം ജലനിരപ്പ് 139.6 അടി പിന്നിട്ടിരുന്നു. സെക്കന്‍ഡില്‍ 1,358 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ സെക്കന്‍ഡില്‍ 456 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. എന്നാല്‍ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നില്ല.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്താനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം.
അപ്പപ്പോഴുള്ളവാര്ത്തയറിയാന് ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha