അഭയക്കേസ് രാസപരിശോധനാ റിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ രണ്ട് പ്രതികളെയും വെറുതെ വിട്ടു
സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവ രാസപരിശോധനാ ഫലങ്ങളടങ്ങിയ വര്‍ക്ക് രജിസ്റ്റര്‍ തിരുത്തിയെന്ന കേസിലെ രണ്ട് പ്രതികളെയും വെറുതെ വിട്ടു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. രാസപരിശോധനാലാബ് മുന്‍ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍.ഗീത, അനലിസ്റ്റ് എം.ചിത്ര എന്നിവരെ പ്രതികളാക്കിയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്.
ഇരുവര്‍ക്കുമെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് കോടതി നിരീക്ഷിച്ചു.
പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഇവര്‍ക്കെതിരെ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സിസ്റ്റര്‍ അഭയയുടെ രാസപരിശോധനാഫലം രേഖപ്പെടുത്തിയ വര്‍ക് റജിസ്റ്റര്‍ തിരുത്തിയെന്ന് ആരോപിച്ച് 2007 ഏപ്രിലില്‍ പുറത്തുവന്ന പത്രവാര്‍ത്തയാണ് കേസിനടിസ്ഥാനമായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹര്‍ജി സമര്‍പ്പിച്ചത്.
എന്നാല്‍ വര്‍ക്ക് ബുക്ക് തിരുത്തിയത് ദുരുദ്ദേശത്തോട് കൂടിയാണെന്ന് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഒന്നും തന്നെ ഹര്‍ജിക്കാരന് ഹാജരാക്കാനായില്ല. വര്‍ക്ക്ബുക്ക് തിരുത്തിയതിന് പിന്നിലെ ഗൂഢാലോചയും തെളിയിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ വെറുതെ വിടുന്നതെന്നും സി.ജെ.എം വിധിന്യായത്തില്‍ പറഞ്ഞു.
അതേസമയം സി.ജെ.എം കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഹര്‍ജിക്കാരനായ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പറഞ്ഞു.
അപ്പപ്പോഴുള്ളവാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha