ബാര്‍ കോഴ; വി.എസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു
ബാര്‍ കോഴ കേസില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ ചോദ്യം ചെയ്ത് വി.എസ് അച്യുതാനന്ദന്‍ കേന്ദ്രത്തിന് കത്തയച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനയച്ച കത്തില്‍ ബാര്‍ കോഴയില്‍ സിബിഐ അന്വേഷണം വേണമെന്ന് വി.എസ് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തെ പലപ്പോഴും പാര്‍ട്ടി സ്വാഗതം ചെയ്തിരുന്നതാണെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
താജ് ഇടനാഴിക്കേസില്‍ സിബിഐ അന്വേഷണം പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നതാണ്. മാറാട് കേസ് സിബിഐ അന്വേഷിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ബാര്‍ കോഴക്കേസില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ വ്യക്തതയില്ല. നാടകമാണെന്ന് ആളുകള്‍ കരുതുമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് പാര്‍ട്ടിയുടെ ഏതെങ്കിലും ഘടകം തീരുമാനിച്ചെങ്കില്‍ ഇക്കാര്യം അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സിബിഐ അന്വേഷണത്തിനെതിരെ പാര്‍ട്ടിക്ക് നിലപാടുണ്ടോയെന്നും വിഎസ് കത്തില്‍ ചോദിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha