പരിശീലനത്തിനിടെ ജാവലിന്‍ വിദ്യാര്‍ത്ഥിയുടെ ദേഹത്ത് തുളച്ചുകയറി
മാഹി മേഖല ഇന്റര്‍ സ്‌കൂള്‍ കായിക മത്സരത്തിനു മുന്നോടിയായി പരിശീലനം നടത്തവേ ജാവലില്‍ തുളച്ചുകയറി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് പരുക്ക്. പള്ളൂര്‍ ആലി ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയായ ഇര്‍ഫാനാണ് സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടെ പരുക്കേറ്റത്.
വലതു ചെവിയുടെ സമീപത്തായി പരുക്കേറ്റ ഇര്‍ഫാനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളൂര്‍ വി.എന്‍ പുരുഷോത്തമന്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിടെ ആയിരുന്നു അപകടം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha