നീറ്റാ ജലാറ്റിന്‍ ഓഫീസ് ആക്രമിച്ചതിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റ് സംഘടന ഏറ്റെടുത്തു
കൊച്ചയിലെ നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റ് സംഘടന ഏറ്റെടുത്തു. മുത്തങ്ങ സമരം, സദാചാര ഗുണ്ടായിസം, പരിസ്ഥിതി സമരങ്ങളും പത്രക്കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. കൊച്ചിയില്‍ കണ്ടത് പ്രതീകാത്മക സമരമുറ മാത്രമാണെന്നും നീറ്റാ ജലാറ്റിന്‍ കമ്പനിയെ കെട്ടുകെട്ടിക്കുക എന്നാവശ്യപ്പെട്ടുള്ള കുറിപ്പില്‍ പറയുന്നു. കമ്പനിക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ വരുദിവസങ്ങളില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ജോഗി എന്നയാളുടെ പേരില്‍ പുറത്തിക്കിയ കുറിപ്പിലുണ്ട്.
ചാലക്കുടിപ്പുഴയെ മലിനമാക്കുന്ന കാതിക്കുടത്തെ നീറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെ നടത്തുന്ന സമരങ്ങള്‍ അടിച്ചമര്‍ത്തുകയാണ്. ഈ സാഹചര്യത്തിലാണ് ആക്രമണം നടത്തിയതെന്നും സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട സമിതിയുടെ പേരില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha