മലയാളിപ്പടയുടെ ആക്രമണം കൊള്ളേണ്ടവര്‍ക്ക് കൊണ്ടു... കിംസ് ആശുപത്രിയില്‍ റോജി വീണ് മരിച്ച സംഭവം അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി ഉത്തരവിട്ടു
ന്യൂയോര്‍ക്ക് ടൈംസ് ആക്രമിച്ചപോലെ, ഷറപോവയുടെ പേജ് ആക്രമിച്ചപോലെ, പാകിസ്താന് വെബ്‌സൈറ്റ് ആക്രമിച്ചപോലെ... റോജി റോയിക്കായി മലയാളിപ്പട നടത്തിയ ആക്രമണം ഫലം കണ്ടു.
കിംസ് ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി റോജി റോയി വീണ് മരിച്ച സംഭവം അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദ്ദേശം നല്‍കി. സിറ്റി പോലീസ് കമ്മീഷണര്‍ ഡി.ഐ.ജി എച്ച് വെങ്കിടേഷിനാണ് അന്വേഷണ ചുമതല. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്കിലൂടെയാണ് രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.
കൊല്ലം നല്ലില പുതിയില്‍ റോബിന്‍ ഭവനില്‍ ബധിരമൂക ദമ്പതികളായ റോയിയുടെയും സരിതയുടെയും മകളാണ് റോജി റോയി. ഈ മാസം ആറാം തീയതിയാണ് റോജിയെ കിംസ് ആശുപത്രിയിലെ പത്താം നിലയില്‍ നിന്ന് വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്. റോജി ചാടി മരിച്ചതാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ റോജി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
റോജി റോയിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരുന്നു. എല്ലാ പത്രങ്ങളുടെ വെബ്‌സൈറേറുകളിലും ഫേസ്ബുക്ക് പേജുകളിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേജിലും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേജിലും അന്വേഷണം ആവശ്യപ്പട്ടുള്ള നൂറ് കണക്കിന് കമന്റുകളാണ് പോസ്റ്റ് ചെയ്യപ്പെട്ടത്. ഇത് ശക്തമായതോടെയാണ് അന്വേഷണത്തിന് വഴി തെളിഞ്ഞത്.
ആരോരുമില്ലാത്തവര്‍ക്ക് ദൈവം തുണയെന്ന ആപ്തവാക്യം ഓര്‍മ്മിപ്പിച്ച് കൊണ്ട് റോജി റോയയിക്ക് പിന്നില്‍ അണിനിരന്നവര്‍ക്ക് ശക്തമായ പിന്തുണ നല്‍കിക്കൊണ്ട് മലയാളി വാര്‍ത്തയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്തായാലും മലയാളിപ്പടയുടെ ശക്തി ശരിക്കും മറ്റ് മാധ്യമങ്ങളറിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha