തിരുവനന്തപുരം ചാലയില്‍ വന്‍ തീപിടുത്തം; പത്തോളം കടകള്‍ കത്തി നശിച്ചു; രക്ഷാപ്രവര്‍ത്തനം കണ്ടു നിന്നയാള്‍ കുഴഞ്ഞ് വീണു മരിച്ചു
തിരുവനന്തപുരം ചാലയില്‍ വന്‍ തീപിടുത്തം. വൈകുന്നേരം ലൗലി ഫാന്‍സിയുടെ ഗോഡൗണില്‍ നിന്ന് പടര്‍ന്ന് തുടങ്ങിയ തീ മറ്റ് കടകളിലേക്കും പടരുകയായിരുന്നു. വൈകുന്നേരം അഞ്ചരയോടെയാണ് തീപടര്‍ന്ന്. ആറ് കടകളിലേക്ക് തീ പടര്‍ന്നു.
ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീ പിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. അഗ്‌നിശമനണ സേനയുടെ എട്ട് യൂണിറ്റുകളും തിരുവനന്തപുരം വിമാനത്തവളത്തില്‍ നിന്നുള്ള ഏതാനും യൂണിറ്റുകളും നഗരസഭയും ടാങ്കറുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്. മര്‍ക്കറ്റില്‍ തിരക്കേറിയ സമയത്താണ് തീപിടുത്തമുണ്ടായത്. ഇത് രക്ഷാ പ്രവര്‍ത്തനം വൈകിപ്പിച്ചു.
ഇടുങ്ങിയ വഴിയിലൂടെ തീപടര്‍ന്ന കടകള്‍ക്ക് സമീപത്തേക്ക് എത്തിച്ചേരാന്‍ വൈകിയതും ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. ആളപായമില്ലെന്നാണ് പ്രഥമിക വിവരം. അതേസമയം രക്ഷാപ്രവര്‍ത്തനം കണ്ടു നിന്നയാള്‍ കുഴഞ്ഞ് വീണു മരിച്ചു. കല്ലാട്ടുമുക്ക് സ്വദേശി ഇസ്മയിലാണ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha