സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന്
സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. പാര്‍ട്ടി സമ്മേളനങ്ങളും കേന്ദ്ര റിപ്പോര്‍ട്ടുകളുമാണു യോഗത്തിന്റെ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. മന്ത്രി മാണിക്കെതിരായ കോഴ വിവാദത്തില്‍ ഏതുതരം അന്വേഷണം വേണമെന്ന കാര്യത്തില്‍ പാര്‍ട്ടിയിലും മുന്നണിയിലും തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ഇതും ചര്‍ച്ചയായേക്കും. കോഴ ആരോപണത്തില്‍ തിങ്കളാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമെടുക്കാനാണ് ഇന്നലെ ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായത്.
വിവാദത്തില്‍ സമഗ്രാന്വേഷണം വേണമെന്നാണു സിപിഎമ്മിന്റെ നിലപാട്. സിപിഐ ഇതിനെ എതിര്‍ത്ത സാഹചര്യത്തില്‍ കൂട്ടായ തീരുമാനം മെടുത്താല്‍ മതിയെന്നാണു നേതൃത്വത്തിന്റെ തീരുമാനം. സമരങ്ങളെ തള്ളിപ്പറഞ്ഞ സിപിഐ നിലപാടും ചര്‍ച്ചയില്‍ വരും. യോഗം നാളെയും തുടരും.
ബാര്‍ കോഴ വിവാദത്തില്‍ മന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ ഇന്നലെ കൂടിയ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ യോജിച്ച പ്രക്ഷോഭം ആരംഭിക്കാനാണ് തീരുമാനം. തിങ്കളാഴ്ച ചേരുന്ന എല്‍.ഡി.എഫ്. യോഗത്തില്‍ യോജിച്ച പ്രക്ഷോഭത്തിന്റെ രൂപരേഖ തയ്യാറാക്കാനും സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
ബാര്‍ കോഴ വിവാദം സി.ബി.ഐ. അന്വേഷിക്കണമെന്നും ആര്‍.എസ്.പി, സോഷ്യലിസ്റ്റ് ജനത തുടങ്ങിയ കക്ഷികളെ തിരിച്ച് എല്‍.ഡി.എഫില്‍ കൊണ്ടുവരണമെന്നുമുള്ള തന്റെ മുന്‍നിലപാട് സെക്രട്ടറിയേറ്റ് യോഗത്തിലും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha