ഇ ശ്രീധരന് മോഡിയുടെ സമ്മാനം, റെയില്‍വേയില്‍ പുതിയ ചുമതല, കൊച്ചി മെട്രോയുടെ പണി വൈകാന്‍ സാധ്യത
ഇന്ത്യന്‍ റെയില്‍വേയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഇ ശ്രീധരനെ മോഡി തന്റെ റെയില്‍വേ വികസന പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നു. റെയില്‍വേ വകുപ്പിന്റെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാന്‍ രൂപവത്കരിച്ച സമിതിയുടെ അധ്യക്ഷനായാണ് ശ്രീധരനെ നിയമിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം റെയില്‍വേ പുറത്തിറക്കി.
ശ്രീധരന്‍ കേന്ദ്രത്തിലേക്കു പോകുന്നതോടെ കൊച്ചി മെട്രോ അനാഥമാവും. കൊച്ചിമെട്രോയുടെ നിര്‍ണ്ണായ നേതൃത്വ സ്ഥാനം വഹിച്ചിരുന്ന ശ്രീധന്‍ കേന്ദ്രത്തില്‍ പുതിയ പദവി ഏറ്റെടുക്കുന്നതോട് കൂടി കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചിമെട്രോയുടെ പണികളാണ് അവതാളത്തിലാവുക.
ഇ ശ്രീധരന്റെ കഴുവുകളില്‍ മോഡിക്ക് പൂര്‍ണ വിശ്വാസമാണ്. അതാണ് തന്റെ വിശ്വസ്ഥന്‍ സുരേഷ് പ്രഭു റെയില്‍വേ മന്ത്രിയായി ഒരാഴ്ച തികയുന്നതിന് മുമ്പ് ഇ ശ്രീധരനെ കേന്ദ്രത്തിലേക്ക് കൊണ്ടു വരാന്‍ മോഡി നിര്‍ദ്ദേശം നല്‍കിയത്.
കൊച്ചിമെട്രോയുടെ ചുമതല ഏറ്റെടുത്ത ശ്രീധരനോട് സഹകരിക്കാന്‍ സംസ്ഥാന ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇതിനെക്കുറിച്ച് ശ്രീധരന്‍തന്നെ പലവട്ടം സര്‍ക്കാരിനോട് പരാതിപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരും ശ്രീധരനുമായുള്ള തര്‍ക്കം മെട്രോയുടെ പണികള്‍ വൈകുന്നതിന് കാരണമായി. മെട്രോയുടെ ആവശ്യത്തിലേക്കായ് സെക്രട്ടറിയേറ്റില്‍ നിന്നും ഒരു കത്തിനുവേണ്ടി ശ്രീധരന്‍ ആവശ്യപെട്ടിട്ടും അത് കൊടുക്കാന്‍ നമ്മുടെ ഐഎഎസ് മേലാളന്‍മാര്‍ തയ്യാറായില്ല. കേവലം ഒരു എന്‍ജിനിയര്‍ മാത്രമായ ശ്രീധരന്‍ കൊച്ചിമെട്രോയുടെ പേര് പറഞ്ഞ് തങ്ങളെ ഭരിക്കുന്നുവെന്നാണ് ഇവരില്‍ ഒരാള്‍ പരാതി പറഞ്ഞത്. കത്ത് കിട്ടാന്‍ അവസാനം
മുഖ്യമന്ത്രി ഇടപെടേണ്ടി വന്നു. അതും മൂന്ന് മാസം കഴിഞ്ഞ്. ഇനി എന്തായാലും ശ്രീധരന് സംസ്ഥാന ഉദ്യോഗസ്ഥന്‍മാരുടെ ഹുങ്ക് സഹിക്കേണ്ടി വരില്ല. ഇക്കാരണം കൊണ്ട് കൂടിയാണ് മോഡി സര്‍ക്കാരിന്റെ പദവി സ്വീകരിക്കാന്‍ ശ്രീധരന്‍ തീരുമാനിച്ചത്.
കൊങ്കന്‍ റെയില്‍വേ, തമിഴ്‌നാട്ടിലെ പാമ്പന്‍പാലത്തിന്റെ പുനര്‍നിര്‍മ്മാണം, ഡല്‍ഹി മെട്രോ, തുടങ്ങിയ റെയില്‍വേയുടെ നിരവധി പദ്ധതികള്‍ അതിവേഗത്തില്‍ സാധ്യമായത് ഇ ശ്രീധരന്റെ നേതൃത്വത്തിലാണ്. അതുകൊണ്ടാണ് ശ്രീധരനെ റെയില്‍വേയുടെ നിര്‍ണായക പദവിയില്‍ മോഡി കൊണ്ടുവരുന്നത്. പുതിയ റെയില്‍വേമന്ത്രി സുരേഷ് പ്രഭുവിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നല്‍കിയ നിര്‍ദേശപ്രകാരമാണ് ശ്രീധരന്റെ നിയമനം.
സമിതിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ ശ്രീധരന് പൂര്‍ണ സ്വാതന്ത്ര്യം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ജനറല്‍മാനേജര്‍ തലങ്ങളിലുള്ള ഉദ്യോഗസ്ഥരടക്കമുള്ളവരെ നിയമിക്കാനുള്ള വ്യവസ്ഥകളും മറ്റും അദ്ദേഹത്തിന് തീരുമാനിക്കാം. ടെന്‍ഡറടക്കമുള്ള വാണിജ്യനടപടികളില്‍ തീരുമാനമെടുക്കുന്നതും ശീധരനടങ്ങുന്ന ഈ സമിതിയായിരിക്കും. റെയില്‍വേയുടെ മന്ത്രിതലസമിതിക്കു തുല്യമായ അധികാരം സമിതിക്കുണ്ടാവും. കാര്യക്ഷമത ഉറപ്പാക്കാന്‍ റെയില്‍വേയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ശുപാര്‍ശകളടങ്ങിയ ഇടക്കാലറിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം നല്‍കാന്‍ മന്ത്രാലയം ശ്രീധരനോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ താത്പര്യമനുസരിച്ച് ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടെ വന്‍വികസന പദ്ധതികള്‍ക്കാണ് റെയില്‍വേ മുന്‍കൈയെടുക്കുന്നത്. മോഡിയുടെ അടുപ്പക്കാരനായ സുരേഷ് പ്രഭു റെയില്‍വേ മന്ത്രിസ്ഥാനം ഏറ്റെടുത്തതോടെ വികസനപദ്ധതികള്‍ വേഗത്തിലാക്കാന്‍ നടപടി തുടങ്ങിയതിന്റെ തെളിവാണ് ഇ. ശ്രീധരന്‍ അധ്യക്ഷനായുള്ള പുതിയ സമിതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha