നാദാപുരത്തു എല്‍കെജി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
നാദാപുരത്തു എല്‍കെജി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റുചെയ്തു. നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച മൂന്നുപേരില്‍ രണ്ടുപേരാണ് ഇപ്പോള്‍ അറസ്റ്റിലായത്. പെണ്‍കുട്ടി ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാറക്കടവ് ദാറുല്‍ഹുദ സ്‌കൂളിലെ നാലര വയസുകാരിയാണ് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ പീഡനത്തിന് ഇരയായത്.
പീഡനം ആരോപിച്ചു കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസിലെ ക്ലീനര്‍ മുനീറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ഇയാളെ പൊലീസ് വിട്ടയച്ചിരുന്നു. സര്‍വകക്ഷി സംഘം ഡിവൈഎസ്പിയുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.
സ്‌കൂളില്‍ പഠിക്കുന്ന ചില മുതിര്‍ന്ന കുട്ടികളാണ് പീഡിപ്പിച്ചതെന്ന് കുട്ടി മൊഴി നല്‍കിയിരുന്നു. പീഡിപ്പിച്ചത് മുനീറല്ലെന്നും പെണ്‍കുട്ടി പറഞ്ഞു. കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ രക്ഷിക്കുന്നതിനാണു മുനീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നു നാട്ടുകാര്‍ ആരോപിച്ചു.
മിഠായികൊടുത്തു പാചകക്കാരുടെ മുറിയിലേക്ക് കൊണ്ടുപോയി കുട്ടിയെ പീഡിപ്പിച്ചു എന്നാണ് മുനീറിനെ അറസ്റ്റുചെയ്തതില്‍ പൊലീസ് പറഞ്ഞിരുന്ന ന്യായം. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ചെന്നായിരുന്നു കുട്ടി മൊഴി നല്‍കിയിരുന്നത്. അതിനിടെ, വെള്ളിയാഴ്ച വൈകുന്നേരം കുട്ടിയുടെ മൊഴി പയ്യോളി ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് നേരിട്ടുരേഖപ്പെടുത്തുകയും ചെയ്തു.
സിറാജുല്‍ ഹുദാ എഡ്യുക്കേഷന്‍ ട്രസ്റ്റിന് കീഴില്‍ പാറക്കടവില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കഴിഞ്ഞ മാസം 30 നായിരുന്നു സംഭവം. സംഭവത്തില്‍ നാട്ടുകാരും രക്ഷിതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha