മുല്ലപ്പെരിയാര്‍, കേരളം സുപ്രീംകോടതിയിലേക്ക്
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിക്കുന്നു. അണക്കെട്ടിലെ ജലനിരപ്പ് 144 അടി കവിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച് ശനിയാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനം എടുത്തു. ജലനിരപ്പ് ഉയരന്നുതുമൂലം മുല്ലപ്പെരിയാറിലെ ജനങ്ങള്‍ ആശങ്കയിലാണ്.
പതിമ്മൂന്നു സ്പില്‍വേ ഗേറ്റുകളില്‍ ഒന്ന് ഇപ്പോള്‍ തകരാറിലാണ്. രണ്ടാഴ്ചയായി ഇതു നന്നാക്കാനുള്ള ജോലികള്‍ നടന്നുവരുന്നു. തുലാവര്‍ഷം ശക്തി പ്രാപിക്കുന്നതോടുകൂടി ജലനിരപ്പ് വീണ്ടും ഉയരും. ഇതെല്ലാം ജനങ്ങളില്‍ ആശങ്ക പടര്‍ത്തുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഡാമിലെ ജലനിരപ്പ് കുറച്ചുകൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിനു കത്തയച്ചിരുന്നു.
നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 140.8 അടിയാണ്. ഡാമിലേക്കുള്ള നീരോഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് അനുനിമിഷം ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയുമാണ്. സെക്കന്‍ഡില്‍ 3357 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. വെള്ളിഴാഴ്ച വൈകുന്നേരം സെക്കന്‍ഡില്‍ 2,500 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതും ജലനിരപ്പ് ഉയരാന്‍ ഇടയാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha