വിഭ്യാഭ്യാസ വായ്പ തിരിച്ചടച്ചവര്‍ക്ക് വീണ്ടും ബാങ്ക് വക നോട്ടീസ്
വിദ്യാഭ്യാസ വായ്പത്തുക പൂര്‍ണമായി തിരിച്ചടച്ചവര്‍ക്കു വീണ്ടും നോട്ടീസ് അയച്ച് ബാങ്കുകളുടെ കുരുക്ക്. ഇനിയും തുക അടയ്ക്കാനുണ്ടെന്നുകാട്ടിയാണു നോട്ടീസ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യില്‍ നിന്നു വായ്പ എടുത്ത് തിരിച്ചടച്ചവരാണ് നോട്ടീസ് ലഭിച്ചവരില്‍ ഭൂരിപക്ഷവും. ബാങ്കിന്റെ കൊച്ചി റീജണല്‍ ഓഫീസില്‍നിന്ന് അയച്ചിരിക്കുന്ന നോട്ടീസില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ബാങ്കിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം തുക തിരിച്ചടയ്ക്കണമെന്നാണു നിര്‍ദേശം.
സ്ഥാപിത താല്‍പര്യക്കാരുടെ വ്യാജപ്രചാരണങ്ങളില്‍ കുടുങ്ങി തുക തിരിച്ചടയ്ക്കുന്നതില്‍നിന്നു വായ്പയെടുത്തവര്‍ പിന്തിരിയരുതെന്നും പറയുന്നു. റവന്യൂ റിക്കവറി നടപടികള്‍ വീണ്ടും ആരംഭിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാഭ്യാസ വായ്പകള്‍ക്കു നല്‍കിയ പലിശയിളവ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി അനുവദിച്ചിട്ടുണ്ടെന്നും നോട്ടീസില്‍ അവകാശപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha