ഒടുവില്‍ വി.എം.സുധീരന്‍ ശൈലി മാറ്റാന്‍ തയ്യാറെടുക്കുന്നു...
വി.എം.സുധീരന് ഹൈക്കമാന്റ് അന്ത്യശാസനം നല്‍കും. ഡിസംബറിനു മുമ്പ് ശൈലി മാറ്റണം. ഇല്ലെങ്കില്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറണം. സുധീരന്‍ ഏത് സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് സുധീരന്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമുണ്ടാക്കുന്ന കുഴപ്പങ്ങള്‍ ഹൈക്കമാന്റിന് മുമ്പില്‍ അക്കമിട്ട് നിരത്തിയത്.
ബാര്‍ കോഴ വിഷയത്തില്‍ സുധീരന്‍ അയഞ്ഞ നിലപാട് സ്വീകരിച്ചതാണ് രമേശിനെ പ്രകോപിപ്പിച്ചതെന്ന് സുധീരനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. തന്റെ മുഖ്യമന്ത്രി പദവി അട്ടിമറിച്ചതാണ് സുധീരനോടുള്ള ചെന്നിത്തലയുടെ പ്രധാന വിരോധം. സുധീരനെതിരെ പട നയിക്കാന്‍ ചെന്നിത്തല രംഗത്തെിറക്കിയിരിക്കുന്നത് ഐ.എന്‍.റ്റി.യു.സി പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനെയാണ്.
പാര്‍ട്ടിയില്‍ നടക്കുന്നത് സുധീരന്റെ ഏകപക്ഷീയ നിലപാടുകളാണെന്ന് ചന്ദ്രശേഖരന്‍ ആരോപിക്കുന്നു. ബാര്‍ അടച്ചു പൂട്ടാന്‍ സുധീരനെടുത്ത തീരുമാനം ആയിരക്കണക്കിന് കുടുംബങ്ങളെ പട്ടിണിയിലാക്കി. വെള്ളാപ്പള്ളിക്കെതിരെ സുധീരന്‍ പ്രയോഗിച്ച ഒളിയമ്പാണ് ബാര്‍ പൂട്ടലെന്ന് രമേശ് ആരോപിക്കുന്നു. ഫലത്തില്‍ മദ്യവ്യവസായത്തില്‍ ശ്രദ്ധ വയ്ക്കുന്ന ഈഴവ സമുദായം ഒന്നടങ്കം കോണ്‍ഗ്രസിനെതിരായി.
സുധീരന്റെ നിലപാടുകള്‍ ഇടതു പക്ഷ വീക്ഷണത്തോടെയുള്ളതാണെന്നും രമേശ് ആരോപിക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ വീര്‍പ്പുമുട്ടിക്കുകയാണ് സുധീരന്റെ ലക്ഷ്യം. ബാര്‍കോഴ വിഷയം പോലും സുധീരനോടുള്ള വിരോധത്തിന്റെ പുറത്ത് കെട്ടിച്ചമച്ചതാണെന്നും രമേശ് ഹൈക്കമാന്റിനെ അറിയിച്ചു.
സുധീരന്‍ ശൈലി തിരുത്തുകയില്ല അദ്ദേഹത്തെ തലസ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് ഐഗ്രൂപ്പിന്റെ ആവശ്യം. ഇതിന് ഉമ്മന്‍ചാണ്ടിയുടെ നിശബ്ദ പിന്തുണയുമുണ്ട്. സുധീരന്‍ നടത്തി വരുന്ന ജനപക്ഷ യാത്ര പൊളിക്കുക എന്ന ലക്ഷ്യവും കോണ്‍ഗ്രസിലെ എ,ഐ ഗ്രൂപ്പുകള്‍ക്കുണ്ട്. ജനപക്ഷ യാത്ര പരാജയമായാല്‍ പുറത്തേക്കുളള വഴി സുധീരന് ഒരുങ്ങികൊള്ളുമെന്നാണ് രമേശിന്റെ കണക്കുകൂട്ടല്‍. ഉമ്മന്‍ചാണ്ടിയുടെ പിന്തുണയുള്ളതിനാല്‍ അവരും സുധീരനെ സഹായിക്കുകയില്ല.
ഇതിനിടെ സുധീരനെതിരെ ദിവസേനെ നിരവധി പരാതികളാണ് ഹൈക്കമാന്റിലെത്തുന്നത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് തെരഞ്ഞെടുപ്പ് വേണമെന്നാണ് എ,ഐ ഗ്രൂപ്പുകളുടെ ആവശ്യം. തെരഞ്ഞെടുപ്പു വന്നാല്‍ സുധീരന്‍ തെറിക്കും. എന്നാല്‍ ഹൈക്കമാന്റ് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുത്തിട്ടില്ല. സുധീരന്റെ ജനപ്രീതി തന്നെയാണ് കാരണം.
ഏതായാലും സുധീരന്‍ ശൈലിമാറ്റാന്‍ തയ്യാറായേക്കും കാരണം കെപിസിസി അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ സുധീരന് ആഗ്രഹമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha