ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ജേക്കബ് പുന്നൂസസ് ഇടപെട്ടെന്ന് വി.എസ്
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഇടപെട്ടെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യതാനന്ദന്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. ഇക്കാര്യത്തില്‍ ജേക്കബ് പുന്നൂസില്‍ നിന്ന് വിശദീകരണം തേടണമെന്ന് ഹര്‍ജിയില്‍ വി.എസ് ആവശ്യപ്പെടുന്നു.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് എജിയുമായി പങ്ക് വെച്ചത് എന്തിനെന്ന് വ്യക്തമാക്കണമെന്നും വി.എസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കേസിന്റെ പൊലീസ് റിപ്പോര്‍ട്ടിലും തല്‍സ്ഥിതി റിപ്പോര്‍ട്ടിലും ജേക്കബ് പുന്നൂസ് ഇടപെട്ടതായും വി.എസ് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയോടെയാണ് വി.എസ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വി.എസ് ഗുരുതരമായ ആരോപണം ഉന്നയിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha