മലയാളിപ്പട പിന്മാറാന്‍ തയ്യാറല്ല… റോജിയുടെ മരണത്തിന്റെ സത്യം അറിയാന്‍ സിബിഐ തന്നെ വരണം
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം കേട്ട് പിന്മാറാന്‍ റോജി അനുകൂലികള്‍ തയ്യാറാല്ല. പകരം സിബിഐ അന്വേഷണം വേണമെന്നാണ് അവരുടെ ആവശ്യം.
സത്യാവസ്ഥ അറിയണമെന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ കേസ് അന്വേഷണം സിബിഐക്കുതന്നെ വിടണം. ആറുമാസത്തിന് മുമ്പ് കിംസിന്റെ ഹോസ്റ്റലില്‍ ആലപ്പുഴക്കാരിയായ മറ്റൊരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതായും വാര്‍ത്തയുണ്ടായിരുന്നു. ആ കുട്ടിയുടെ മരണവും ദുരൂഹമായിരുന്നെങ്കിലും അതിനെ സംബന്ധിച്ച് യാതൊരു വിധ അന്വേഷണമോ നടപടിയോ ഇതേവരെ ഉണ്ടായില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
ഇതോടെ റോജിയുടെ നീതിക്കായുള്ള പ്രതിഷേധം ഓണ്‍ലൈനിലും മറ്റും തുടരുകയാണ്.
ബധിരമൂകരും രോഗികളുമായ മാതാപിതാക്കളുടെ ആശ്രയമായിരുന്ന മകള്‍ അവരെ അനാഥരാക്കി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് വീട്ടുകാര്‍ ഉറപ്പിച്ച് പറയുന്നു. കേരള പോലീസ് അന്വേഷിച്ചാല്‍ ഉന്നതരായ കിംസിനെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും കഴിയില്ലെന്നാണ് ഇവരുടെ വാദം. അങ്ങനെയുള്ള സാഹചര്യത്തില്‍ എന്തുകൊണ്ടും സിബിഐ അന്വേഷണം തന്നെയാണ് നല്ലത്.
കേരളത്തിലെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ പ്രമുഖരില്‍ മിക്കവരും ചികിത്സയ്‌ക്കെത്തുന്നത് കിംസ് ആശുപത്രിയിലാണ്. മാത്രമല്ല ബാലകൃഷ്ണ പിള്ള ജയിലിലായിരുന്ന സമയത്ത് ഔദ്യോഗിക ആശുപത്രി കൂടിയായുന്നു കിംസ്.
ഈയൊരു സാഹചര്യത്തില്‍ റോജി റോയിയുടെ ദുരൂഹ മരണത്തെക്കുറിച്ച് സിബിഐ തലത്തിലുള്ള അന്വേഷണം തന്നെ വേണമെന്നാണ് മലയാളിപ്പടയുടെ ആവശ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha