സിപിഐ കോണ്‍ഗ്രസുമായി അടുക്കുന്നു... ദൂതന്മാരുമായി ചര്‍ച്ചകള്‍ സജീവം; അങ്കലാപ്പോടെ സിപിഎം; സിപിഐയുമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന് തീരുമാനം
തുടര്‍ച്ചയായ അപമാനങ്ങള്‍ക്കും മാറുന്ന മുന്നണി സമവായങ്ങള്‍ക്കും ഒരു മുഴം മുമ്പേ എറിഞ്ഞ് സിപിഐ. തെരുവില്‍ തങ്ങളെ തള്ളിപ്പറഞ്ഞ സിപിഎമ്മിനെ അതേ നാണയത്തില്‍ മെരുക്കുക എന്നതാണ് സിപിഐയുടെ ലക്ഷ്യം. അവര്‍ കോണ്‍ഗ്രസ് നേതാക്കന്മാരുമായി ഇതിനകം തന്നെ ആശയ വിനിമയം നടത്തിക്കഴിഞ്ഞു. ദൂതന്മാര്‍ മുഖേനയാണ് കോണ്‍ഗ്രസുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ സിപിഐ ശ്രമിച്ചത്. ഇതിനായി സിപിഐ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുമുണ്ട്. സിപിഎമ്മിന്റെ വേല്യട്ടന്‍ മനോഭാവത്തില്‍ കേന്ദ്ര നേതൃത്വത്തിനും മടുപ്പാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ മുന്നണിയിലേക്ക് ചേക്കാറാനുള്ള ശ്രമത്തിലാണ് കേന്ദ്ര നേതൃത്വവും.
കഴിഞ്ഞ തിരുവനന്തപുരം ലോക്‌സഭാ സീറ്റിനെ ചൊല്ലിയുണ്ടായ വിവാദത്തില്‍ സിപിഐയെ ഒറ്റപ്പെടുത്തിയ സിപിഎമ്മിന്റെ സമീപനം പ്രതിഷേധം ഉളവാക്കിയിരുന്നു. തുടര്‍ന്ന് ബാര്‍ വിഷയുവുമായി വന്ന രാഷ്ട്രീയ സാഹചര്യമാണ് സിപിഐയെ അങ്കലാപ്പിലാക്കിയത്. ബാര്‍ വിഷയത്തില്‍ സിപിഐയുടെ നിലപാടുകളെ സിപിഎം പുശ്ചിച്ച് തള്ളി. മാത്രമല്ല കെഎം മാണിയും കൂട്ടരും സിപിഎമ്മിലേക്ക് വരുമെന്നുള്ള ധ്വനിയും ശക്തമാണ്. അങ്ങനെ വന്നാല്‍ എല്‍ഡിഎഫില്‍ സിപിഐയുടെ സ്ഥാനം അപ്രസക്തമാകും. ഇപ്പഴേ ശബ്ദമില്ലാതായ തങ്ങളെ സിപിഎം ഭാവിയില്‍ പൂര്‍ണമായും അവഗണിക്കും.
ഇത് തന്നെയാണ് കോണ്‍ഗ്രസിന്റെ അവസ്ഥയും. മാണി മുന്നണി വിട്ടു പോയാല്‍ രാജി വയ്‌ക്കേണ്ടി വരും. അപ്പോള്‍ അടവിന് അടവ് തന്നെയാണ് പോം വഴി. അങ്ങനെയാണ് അവര്‍ സിപിഐയെ നോട്ടമിട്ടത്. അതോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള ചര്‍ച്ചകളും സജീവമായി.
ഈ ചുറ്റുപാടുകള്‍ മനസിലാക്കിയാണ് സിപിഎമ്മിന്റെ സംസ്ഥാന സമിതി സിപിഐക്കെതിരെ വിമര്‍ശനം ഉന്നയിക്കാത്തത്. സിപിഐയുമായി ഏറ്റുമുട്ടല്‍ വേണ്ടന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു . സിപിഐയുടെ വിമര്‍ശനങ്ങള്‍ ഗൗരവത്തിലെടുക്കണ്ട. സിപിഐയോട് പ്രകോപനം വേണ്ടന്നും പിണറായി പറഞ്ഞു. സിപിഐ നിലപാടിനെ എതിര്‍ക്കുമ്പോഴും മൃദുസമീപനം മതിയെന്നും പിണറായി ആവശ്യപ്പെട്ടു.
ബാര്‍ കോഴ വിവാദത്തില്‍ സി.പി.എമ്മിനെതിരെ സി.പി.ഐ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയ സംസ്ഥാന സമിതി യോഗത്തിലുള്ള ഈ തീരുമാനം എന്തു കൊണ്ടാണെന്ന് ഇപ്പോള്‍ മനസിലായില്ലേ. ഇനിയും തള്ളിപ്പറഞ്ഞാല്‍ സിപിഐ അവരുടെ പാട്ടിന് പോകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha