സദാചാര പോലീസിനെതിരെ തലസ്ഥാനത്തും ചുംബനസമരം
സദാചാര പോലീസിനെതിരെ തലസ്ഥാനത്തും ചുംബനസമരം നടന്നു.കൊച്ചി,ഹൈദരാബാദ്,കൊല്‍ക്കത്ത,ചെന്നൈ,ഡല്‍ഹി എന്നിവിടങ്ങളില്‍ ചുംബന സമരം അരങ്ങേറിയിരുന്നു. അതിന് ശേഷമാണ് സദാചാര പോലീസിനെതിരെ തലസ്ഥാനത്തും ചുംബന സമരാനുകൂലികള്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് മാനവീയം വീഥിയിലാണ് അന്‍പതോളം പേര്‍ ഒത്തുകൂടിയത്.
മ്യൂസിയം പരിസരത്തുനിന്ന് പ്രകടനമായാണ് പ്രതിഷേധക്കാര്‍ മാനവീയം വീഥിയിലെത്തിയത്. നവമാധ്യമങ്ങളാണ് പ്രതിഷേധ കൂട്ടായ്മക്ക് വഴിയൊരുക്കിയത്. കൊച്ചിയിലെ ചുംബന സമരം സംഘര്‍ഷത്തിലെത്തിയ സാഹചര്യത്തില്‍ സ്ഥലത്ത് സാമാന്യം നല്ല പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
കവിത ചൊല്ലിയും പാട്ടുപാടിയും കൂട്ടത്തില്‍ ചിലര്‍ പോസ്റ്ററെഴുതിയും ചുംബനസമരത്തെ അനൂകൂലിച്ചു.ഇതിനൊന്നും കഴിയാത്തവര്‍ സദാചാര പോലീസിനെതിരെ പ്രസംഗിച്ചു.വിദ്യാര്‍ത്ഥികള്‍ മുതല്‍ തലമുതിര്‍ന്നവര്‍ വരെ നൂറോളം പേരാണ് കൂട്ടായ്മക്കെത്തിയത്. പരസ്പരം ചുംബിച്ചും ആലിംഗനം ചെയ്തും അവര്‍ പ്രതിഷേധത്തോട് ഐക്യപ്പെട്ടു. എന്നാല്‍ തലസ്ഥാന ജനത ഇവര്‍ക്ക് വേണ്ടത്ര പിന്തുണ കൊടുത്തില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha