ക്വാറി തുറക്കാന്‍ കോഴ:മുന്‍ എസ്. പി രാഹുല്‍ നായര്‍ക്കെതിരെ കേസ്
അടച്ചപൂട്ടിയ ക്വാറി തുറന്നു കൊടുക്കാന്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ പത്തനംതിട്ട മുന്‍ എസ്. പി രാഹുല്‍ ആര്‍.നായര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി വിന്‍സണ്‍ എം.പോള്‍ ശുപാശ ചെയ്തു. തിരുവനന്തപുരം എസ്.പിക്ക് അന്വേഷണ ചുമതല നല്‍കണമെന്നും ശുപാര്‍ശയുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ അടച്ചുപൂട്ടിയ ക്വാറി തുറന്നുകൊടുക്കുന്നതിന് ഉടമയില്‍ നിന്ന് 17 ലക്ഷം രൂപ കോഴ വാങ്ങി എന്നായിരുന്നു ഉടമകളുടെ ആരോപണം.
രാഹുല്‍ കൈക്കൂലി വാങ്ങിയെന്ന് ക്വാറി ഉടമകള്‍ നേരത്തെ വിജിലന്‍സിനോടും തിരുവനന്തപുരം റേഞ്ച് ഐ.ജിയോടും പരാതിപ്പെട്ടിരുന്നു. പരാതിയില്‍ കഴന്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. അതേസമയം ക്വാറി തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് ഐ.ജി മനോജ് എബ്രഹാമും എ.ഡി.ജി.പി ശ്രീലേഖയുമാണെന്ന് രാഹുല്‍ മൊഴി നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha