നിയന്ത്രണം വിട്ട ലോറിയിടിച്ച് എ.എസ്.ഐയടക്കം അഞ്ചുപേര്‍ക്ക് പരുക്ക്
ചേര്‍ത്തല പട്ടണക്കാട്ട് നിയന്ത്രണം വിട്ട ലോറിയിടിച്ച് എ.എസ്.ഐയും രണ്ട് പൊലീസുകാരുമടക്കം അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പട്ടണക്കാട് പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ വാനപ്പന്‍, സിവില്‍ പൊലീസുകാരായ റോഷന്‍, നവറോജ് എന്നിവര്‍ക്കും റോഡുവക്കില്‍ പോസ്റ്ററൊടിച്ചു കൊണ്ടുനിന്ന രവീന്ദ്രന്‍, മകന്‍ രതീഷ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. പൊലീസുകാരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന പച്ചക്കറി ലോറിയാണ് നിയന്ത്രണം വിട്ട് രവീന്ദ്രനെയും രതീഷിനെയും ഇടിച്ചു വീഴ്ത്തിയ ശേഷം പട്രോളിംഗ് ജീപ്പിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൊലീസ് ജീപ്പ് പൂണണമായും തകര്‍ന്നു,
https://www.facebook.com/Malayalivartha