സാമ്പത്തിക പ്രതിസന്ധിക്ക് കാരണം പാവങ്ങളെ സഹായിക്കുന്നത് കൊണ്ടാണെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്
പാവങ്ങളെ സഹായിക്കണമെന്ന യുഡിഎഫിന്റെ നയം നടപ്പാക്കിയതു കൊണ്ടാണു സര്‍ക്കാര്‍ സാമ്പത്തിക ബുദ്ധിമുട്ടു നേരിട്ടതെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ധൂര്‍ത്ത് കൊണ്ടുണ്ടായതല്ല പ്രതിസന്ധി. ഉള്ളവനില്‍ നിന്ന് എടുത്തു ദരിദ്രനു കൊടുക്കണമെന്നാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നയം. അതിനെയാണു നികുതി നിഷേധിക്കുമെന്നു പ്രചരിപ്പിച്ച് ഇടതുമുന്നണി എതിര്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്തായാലും മന്ത്രിയുടെ പ്രസംഗം ഇപ്പോള്‍ തന്നെ വിവാദമായിട്ടുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പാവങ്ങളെന്ത് പിഴച്ചെന്നാണ് സാധാരണക്കാരുടെ ചോദ്യം. സാധാരണക്കാരെ എങ്ങനെ സഹായിച്ച് സര്‍ക്കാര്‍ പ്രതിസന്ധിയിലായെന്നും ജനം ചോദിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha