മലയാളി വാര്‍ത്തയുടെ കണ്ടെത്തല്‍ പിണറായി ശരിവയ്ക്കുന്നു: സിപിഐയ്ക്ക് ആദ്യം മുതലേ കോണ്‍ഗ്രസ് താല്‍പര്യമായിരുന്നു ഉണ്ടായിരുന്നത്, ആരോപണം പഴയ കോണ്‍ഗ്രസ് ഹാങ് ഓവറില്‍
സിപിഐ കോണ്‍ഗ്രസുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്ന കഴിഞ്ഞ ദിവസത്തെ മലയാളി വാര്‍ത്ത ശരിവയ്ക്കുന്ന പ്രസ്ഥാവനകളാണ് സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും സിപിഎം ജനറല്‍ സെക്രട്ടറി പിണറായി വിജയനും നടത്തിയിരിക്കുന്നത്. സിപിഐ കോണ്‍ഗ്രസിനോട് അടുക്കുന്നു എന്ന ധ്വനി ഉയര്‍ത്തിക്കൊണ്ടാണ് പിണറായിയുടെ പ്രസ്ഥാവന.
ബാര്‍ കോഴ ആരോപണത്തില്‍ സിപിഎം നടത്തുന്നത് അഡ്ജസ്റ്റ്‌മെന്റ് സമരമാണെന്ന്പന്ന്യന്‍ രവീന്ദ്രന്റെ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായി ഇരിക്കുന്ന സ്ഥാനം ഓര്‍ക്കാതെയുള്ള തെരുവ് പ്രസംഗം മാത്രമാണിതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. പഴയ കോണ്‍ഗ്രസ് ബന്ധത്തിന്റെ ഹാങ്ഓവറില്‍ നില്‍ക്കുന്നവരാണ് ആരോണങ്ങള്‍ ഉന്നയിക്കുന്നത്. കേരളത്തിലെ സിപിഐയ്ക്ക് ആദ്യം മുതലേ കോണ്‍ഗ്രസ് താല്‍പര്യമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് ലഭിച്ച ശിക്ഷ മറക്കരുത്.
സിപിഐ അഡ്‌ജെസ്റ്റ്‌മെന്റ് നടത്തിയെന്ന് വേണമെങ്കില്‍ സംശയിക്കാം. സിപിഐ നേതാക്കള്‍ അന്ന് നടത്തിയത് കേവലം തെരുവ് പ്രസംഗം മാത്രമാണ്. ആരുമായും സിപിഎം അഡ്‌ജെസ്റ്റ്‌മെന്റ് നടത്തിയിട്ടില്ല. എന്ത് അഡ്ജസ്റ്റ്‌മെന്റാണ് നടത്തിയതെന്ന് സിപിഐ വ്യക്തമാക്കണം.
ഇടതുപക്ഷത്തേക്ക് വരുമെന്ന് പറയുന്ന കേരള കോണ്‍ഗ്രസിനെയാണ് സിപിഐ ഭയപ്പെടുന്നത്. അതിനാല്‍ കേരള കോണ്‍ഗ്രസിന്റെ ഇമേജ് നഷ്ടപ്പെടുത്തുക എന്നതാണ് സിപിഐയുടെ ഗൂഢ തന്ത്രം. അതേസമയം മുഖ്യമന്ത്രിയ്‌ക്കെതിരേയോ എക്‌സൈസ് മന്ത്രിക്കെതിരേയോ സിപിഐ അനങ്ങുന്നുമില്ല. ചാനല്‍ ചര്‍ച്ചകളില്‍ പോലും സിപിഐയ്ക്ക് ഇതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടോ എന്നും സംശയിക്കുന്നു. ഈയൊരു സാഹചര്യത്തിലാണ് പിണറായിയുടെ പ്രസ്ഥാവന.
സിപിഐയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. എന്നാല്‍ വീണ്ടും സിപിഐ നേതാക്കള്‍ സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. കേരളത്തില്‍ വിജയിച്ച സമരങ്ങളെല്ലാം പാര്‍ട്ടി ഒറ്റയ്ക്ക് നടത്തിയതാണെന്നും പന്ന്യന്‍ പറഞ്ഞിരുന്നു.
മലയാളി വാര്‍ത്ത കഴിഞ്ഞ ദിവസം നല്‍കിയ ആ എസ്‌ക്ലൂസിവ് റിപ്പോര്‍ട്ട് കൂടി കാണുക
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha