കൂട്ടുകാരന്റെ ജീവന് വേണ്ടി യാചിച്ച് രജിത്ത്, ലോറിയിടിച്ച് പരുക്കേറ്റ യുവാവ് അര മണിക്കൂറോളം റോഡില്‍ കിടന്ന് ചോരവാര്‍ന്നു മരിച്ചു
അപകടത്തില്‍ ചോരവാര്‍ന്ന് കിടന്നു ജീവന് വേണ്ടി പിടയുന്ന സുഹൃത്തിനെ രക്ഷിക്കാന്‍ രജിത്ത് മറ്റു വാഹനയാത്രക്കാരോട് കരഞ്ഞ് യാചിച്ചിട്ടും ഫലമുണ്ടായില്ല. അരമണിക്കൂറുകളോളം ചോരവാര്‍ന്ന് പിടയുന്ന സുഹൃത്തിനെ കണ്ട് കണ്ണീരോടെ നോക്കിനിലവിളിക്കാനെ രജിത്തിന് കഴിഞ്ഞുള്ളു. ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് പാലക്കാട് ചിറ്റിലഞ്ചേരി കടമ്പിടി പള്ളി ജംഗ്ഷനിലാണ് അപകടം നടന്നത്. അയിലൂര്‍മൂല സുദേവന്റെ മകന്‍ സജീഷാണ് (22) അപകടത്തില്‍പ്പെട്ട് ചോരവാര്‍ന്ന് മരിച്ചത്.
തിരുവനന്തപുരത്തെ കിന്‍ഫ്ര പാര്‍ക്കില്‍ ജോലി ചെയ്യുന്ന സജീഷ് പാസ്‌പോര്‍ട്ട് ആവശ്യത്തിനായാണ് ശനിയാഴ്ച വൈകിട്ട് മഞ്ഞപ്രയിലെ വീട്ടിലെത്തിയത്. ഇന്നലെ രാവിലെ അവിടെ നിന്ന് തിരികെ സുഹൃത്തും ബന്ധുവുമായ രജിത്തിനൊപ്പം (24) തിരികെ വരുമ്പോഴാണ് അപകടം നടന്നത്.
ലോറിയിടിച്ചു ബൈക്കില്‍നിന്നു വീണ സജീഷിന്റെ ദേഹത്തുകൂടി അതേ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. സജീഷിനെ ആശുപത്രിയിലെത്തിക്കാന്‍ സ്വന്തം വേദനകള്‍ മറന്നു സുഹൃത്ത് രജിത്ത് അവിടെ കൂടിയ മറ്റു വാഹനയാത്രക്കാരോട് കരഞ്ഞ് അപേക്ഷിച്ചിട്ടും ആരും തയാറായില്ല.
ഇതിനിടെ ആലത്തൂരില്‍നിന്നു ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോവുകയായിരുന്ന മേലാര്‍കോട് പഞ്ചായത്തംഗം കെ.വി. കണ്ണന്‍ അപകടം കണ്ടു വാഹനം നിര്‍ത്തി പരുക്കേറ്റവരെ ഓട്ടോയില്‍ കയറ്റി ചിറ്റിലഞ്ചേരിയിലും അവിടെനിന്നു കാറില്‍ പളളിക്കാട് വരെയും എത്തിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്നു വടക്കഞ്ചേരിയില്‍നിന്നു വന്ന ആംബുലന്‍സില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നു മണിയോടെ സജീഷ് മരിക്കുകയായിരുന്നു. അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാനും കൂടെപോകാനും കണ്ടുനിന്ന ആരും തയാറായിരുന്നില്ല. അപകടം നടന്ന സമയത്ത് തന്നെ സജീഷിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ജീവന്‍ രക്ഷിക്കാമായിരുന്നു.
സംസ്ഥാന പാതയില്‍ അപകടമുണ്ടായ സ്ഥലത്തു കനാല്‍ നിര്‍മാണം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഒരു വരിയായാണു കടത്തിവിട്ടിരുന്നത്. ഇതറിയാതെ ഇവിടെയെത്തിയ ലോറി ഡ്രൈവര്‍ വാഹനം വലത്തേക്കു വെട്ടിക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. രജിത്ത് റോഡരികിലേക്കും സജീഷ് ലോറിക്കടിയിലേക്കും തെറിച്ചു വീണു. അമ്മ: സത്യഭാമ. സഹോദരന്‍: സുധീഷ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha