പിണറായിക്കിതാ മറുപടി… കോണ്‍ഗ്രസിന്റെ പേരുപറഞ്ഞ് വിരട്ടേണ്ട; ബന്ധമുണ്ടാക്കാന്‍ ശ്രമിച്ചത് സിപിഎം; തെരുവില്‍ പ്രസംഗിക്കുന്നത് അഭിമാനം തന്നെ
സിപിഐയുടെ കോണ്‍ഗ്രസ് ചായ്‌വ് ചൂണ്ടിക്കാട്ടിയ പിണറായിക്ക് തക്ക മറുപടി നല്‍കി പന്ന്യന്‍ രവീന്ദ്രന്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ പേരുപറഞ്ഞ് സിപിഐയെ വിരട്ടാന്‍ നോക്കേണ്ടെന്നു പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. യുപിഎ സര്‍ക്കാറിനെ പിന്താങ്ങിയവരില്‍ സിപിഎമ്മും ഉണ്ടായിരുന്നു എന്ന കാര്യം പിണറായി മറക്കരുതെന്ന് പന്ന്യന്‍ പറഞ്ഞു.
ചരിത്രം മറച്ചുവച്ചാണ് പിണറായി പ്രസ്താവന നടത്തിയതും സിപിഐയെ വിമര്‍ശിച്ചതും. കോണ്‍ഗ്രസുമായി അടുത്ത കാലത്തു ബന്ധമുണ്ടാക്കാന്‍ മെനക്കെട്ടതു സിപിഎമ്മാണ്. യുപിഎ സര്‍ക്കാരുമായി ബന്ധമുണ്ടാക്കാന്‍ മുന്‍കൈ എടുത്തതു സിപിഎമ്മാണ്. വിവാദത്തില്‍ ആരാധ്യനായ പി കെ വാസുദേവന്‍ നായരുടെ പേരു വലിച്ചിഴച്ചതു ശരിയായില്ല. അച്യുതമേനോന്‍ സര്‍ക്കാരിനു ജനങ്ങള്‍ നല്‍കിയ പിന്തുണ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
തെരുവില്‍ പ്രസംഗിക്കുന്നത് അഭിമാനമായി താന്‍ കാണുന്നുവെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. എ.കെ.ജി.യും എം.എന്നുമൊക്കെ തെരുവില്‍ പ്രസംഗിച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തിയത്. തൊഴിലാളിയായാണ് താന്‍ ഈ സ്ഥാനത്ത് എത്തിയതെന്നും പന്ന്യന്‍ പറഞ്ഞു. സി.പി.ഐയുടേത് തെരുവ് പ്രസംഗമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അതിരൂക്ഷമായ ഭാഷയിലാണ് പന്ന്യന്‍ മറുപടി പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha