ബാര്‍ വിവാദം ചര്‍ച്ചചെയ്യാന്‍ എല്‍ഡിഎഫ് യോഗം ഇന്ന്
ബാര്‍ കോഴവിവാദം ചര്‍ച്ച ചെയ്യാന്‍ എല്‍.ഡി.എഫ് ഇന്ന് യോഗം ചേരും. കോഴ വിവാദം സംബന്ധിച്ച് സി.പി.ഐക്കും സി.പി.എമ്മിനുമിടയില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ന് യോഗം വിളിച്ചത്. രണ്ടുമാസത്തെ ഇടവേളക്ക് ശേഷമാണ് എല്‍ഡിഎഫ് യോഗം ചേരുന്നത്. ബാര്‍കോഴ വിവാദത്തില്‍ കെ.എം മാണിക്കെതിരെ പ്രതിഷേധിക്കാന്‍ സി.പി.എം വൈകി എന്നാണ് സി.പി.ഐയുടെ ആരോപണം.
ഇതിന് മറുപടിയായി പഴയ കോണ്‍ഗ്രസ് ബന്ധത്തിന്റെ \'ഹാങ് ഓവര്‍\' വിടാത്ത ചിലര്‍ ഇപ്പോഴും സി.പി.ഐ നേതൃത്വത്തിലുണ്ടെന്നും അതിന്റെ തികട്ടലുകളാണ് ഇപ്പോള്‍ പുറത്തു വരുന്നതെന്നും പിണാറിയി തിരിച്ചടിച്ചതോടെ ഇരു മുന്നണികള്‍ക്കുമിടയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.
കോണ്‍ഗ്രസ് ബന്ധം മുറിക്കാന്‍ ദേശീയനേതൃത്വം തീരുമാനിച്ചിട്ടും കേരളത്തിലെ സി.പി.ഐ നേതൃത്വം വൈമുഖ്യം കാട്ടിയ ചരിത്രം പിണറായി കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സി.പി.എം നടത്തിയ പല സമരങ്ങളും അഡ്ജസ്റ്റ്‌മെന്റ് സമരങ്ങളായിരുന്നുവെന്ന് സി.പി.ഐയും ആരോപിച്ചു. എല്‍.ഡി.എഫ് യോഗം പന്ന്യന്‍ രവീന്ദ്രന്റെ സൗകര്യം മാത്രം നോക്കിയാല്‍ പോരെന്നും പിണറായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞിരുന്നു.
ബാര്‍ കോഴ വിവാദത്തില്‍ എന്ത് അന്വേഷണം നടത്തണമെന്നത് സംബന്ധിച്ച് സി.പി.എമ്മിനകത്ത് ചര്‍ച്ച ചെയ്യണമായിരുന്നു. അതിന് ശേഷം മാത്രമേ യോഗം ചേരാന്‍ സാധിക്കൂ എന്നതിനാലാണ് യോഗം വൈകിയതെന്നും ഇത് മനപൂര്‍വമായിരുന്നില്ലെന്നും പിണറായി പറഞ്ഞിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha