റോജി റോയിയുടെ മരണം; കൊല്ലത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
തിരുവനന്തപുരത്ത് കിംസ് ആശുപത്രി കെട്ടിടത്തില്‍നിന്നും വീണു മരിച്ചനിലയില്‍ കണ്ടെത്തിയ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി റോജി റോയിയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ചിന്നക്കട റെസ്റ്റ് ഹൗസിന് മുന്നില്‍ നിന്ന് കത്തിച്ച മെഴുകുതിരികളുമായി ജാഥയ്ക്ക് മുന്നില്‍ അണിനിരന്നത് സംസാരശേഷിയും കേള്‍വിശേഷിയും ഇല്ലാത്ത റോജിയുടെ അച്ഛന്‍ റോയിയും അമ്മ സജിതയുമായിരുന്നു.
റോജിയുടെ നാട്ടുകാരും ബധിര മൂക സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്നാണ് കത്തിച്ച മെഴുകുതിരികളുമായി നഗരത്തില്‍ പ്രതിഷേധ ജാഥ നടത്തിയത്. കിംസ് ആശുപത്രി കെട്ടിടത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥി റോജി റോയിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ ജാഥ.
പിന്നാലെ ബന്ധുക്കളും നാട്ടുകാരും ഫേസ് ബുക്ക് കൂട്ടായ്മയിലെ പ്രവര്‍ത്തകരും ബധിരമൂക സംഘടനയുടെ പ്രവര്‍ത്തകരും അണിനിരന്നു. ചിന്നക്കടയില്‍ നിന്നും പ്ലസ് ക്ലബ് റോഡ് വഴി കൊല്ലം ബീച്ചിലേക്കായിരുന്നു മെഴുകുതിരി ജാഥ.ബീച്ചിലെത്തിയ ജാഥാംഗങ്ങള്‍ റോജിയുടെ ഫോട്ടോയ്ക്ക് മുന്നില്‍ മെഴുകുതിരികള്‍ കത്തിച്ചു വെച്ചു. നീതി കിട്ടുന്നതുവരെ പ്രതിഷേധവും സമരവുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha