ഇനി അല്‍പം കൃഷി… വിഷാംശമടങ്ങിയ പച്ചക്കറികള്‍ക്ക് വിരാമമിടാന്‍ സിപിഎം കൃഷിയിലേയ്ക്കും കടക്കുന്നു
ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്താലേ വിജയിക്കൂ എന്ന തിരിച്ചറിവ് യാഥാര്‍ത്ഥ്യമാക്കാന്‍ സിപിഎം. ഒരുകാലത്ത് നഷ്ടമായ കര്‍ഷകരെ ഒപ്പം കൂട്ടാനായി അടിസ്ഥാന വര്‍ഗത്തിന്റെ പാര്‍ട്ടിയായ സിപിഎം അതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. കൃഷിയിലും കൈവയ്ക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.
കൃഷി ഉല്‍പാദന വര്‍ധനയ്ക്കു വേണ്ട ശ്രമങ്ങളില്‍ പാര്‍ട്ടി അണിനിരക്കുമെന്നു സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചു.
പുറത്തുനിന്നു സംസ്ഥാനത്തെത്തുന്ന പച്ചക്കറി വിഷാംശമടങ്ങിയതാണെന്ന ചിന്ത വ്യാപകമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റേതായ കൃഷി വികസന പരിപാടിക്കു സിപിഎം രൂപം നല്‍കും. 28, 29 തീയതികളില്‍ ഇതിനായി വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയില്‍ നടത്തുന്ന ശില്‍പശാല പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. 30ന് ആലപ്പുഴയില്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചുള്ള പരിപാടി നടക്കും. വൈകിട്ട് അവിടെത്തന്നെ നയപ്രഖ്യാപന സമ്മേളനവും ഉണ്ടായിരിക്കും. സാന്ത്വന പരിചരണ, മാലിന്യ സംസ്‌കരണ രംഗങ്ങളിലെ ഇടപെടലിനു തുടര്‍ച്ചയായാണു കാര്‍ഷികാഭിവൃദ്ധിക്കു വേണ്ടിയുള്ള പാര്‍ട്ടിയുടെ ശ്രമമെന്നു പിണറായി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha