108ലെ ജീവനക്കാര്‍ 108 മണിക്കൂര്‍ സമരം തുടങ്ങി
108 ആംബുലന്‍സിലെ ജീവനക്കാര്‍ 108 മണിക്കൂര്‍ നിരാഹാര സമരം തുടങ്ങി. തൊഴില്‍ ചൂഷണത്തിനെതിരെയാണ് നിരാഹാരം . എന്നാല്‍ സമരം സര്‍വീസുകളെ ബാധിച്ചിട്ടില്ല.
ഡ്യൂട്ടി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തുക, മിനിമം വേതനം നല്‍കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചാണ് 108 മണിക്കൂര്‍ നിരാഹാരം തുടങ്ങിയത് . ടെണ്ടര്‍ നടപടികളില്‍ സുതാര്യത വരുത്തണമെന്നും കരാര്‍ ലംഘനം നടത്തിയ ജിവികെ കമ്പനിക്കെതിരെ നടപടിവേണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.
108 ആംബുലന്‍സിലെ അഞ്ച് ജീവനക്കാരാണ് ആദ്യ ദിനം നിരാഹാരം കിടക്കുന്നത്. നിരാഹാര ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha