മംഗളുരു- കണ്ണൂര്‍ റയില്‍വേ പാത വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കും: ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍
മംഗളൂരുവിനും കണ്ണൂരിനുമിടിയില്‍ റയില്‍വേ ലൈനിന്റെ വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്ര. നിര്‍ദിഷ്ട കാസര്‍കോട്- ബൈന്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നുണ്ടെന്നും ട്രെയിന്‍ കണ്ണൂരിലേക്ക് നീട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എംപിമാരുടെ നിര്‍ദേശങ്ങള്‍ കൂടി ലഭിച്ച ശേഷം തീരുമാനിക്കുമെന്നും റയില്‍വേ ജനറല്‍ മാനേജര്‍ പറഞ്ഞു.
മംഗളൂരു മുതല്‍ കണ്ണൂര്‍ വരെ റയില്‍വേ ലൈനിലും വിവിധ സ്‌റ്റേഷനുകളിലും വാര്‍ഷിക പരിശോധനയ്‌ക്കെത്തിയതായിരുന്നു ജനറല്‍ മാനേജര്‍. മംഗളൂരു- കണ്ണൂര്‍ റയില്‍വേ ലൈന്‍ വൈദ്യുതീകരണം ഈ സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. എന്നാല്‍ ചില സാങ്കേതിക തടസങ്ങള്‍ മൂലം നിര്‍മാണം വൈകി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha